കെ.എസ്. ആര്.ടി.സി. ജീവനക്കാര്‍ ഗള്‍ഫില്‍ ജോലി അന്വേഷിക്കുന്നു; ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്
കെ.എസ്.ആര്.ടി.സി. യില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കാനൊരുങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് വേണ്ടിയാണ് ശ്രമം. കോര്‍പ്പറേഷനില്‍ ജോലിയില്‍ തുടര്‍ന്നാല്‍ കുടുംബം പട്ടിണിയിലാകുമെന്നു കണ്ടാണ് ജീവനക്കാരുടെ തീരുമാനം. സര്‍ക്കാര്‍ ഓരോ മാസവും ബാങ്ക് വായ്പയെടുത്താണ് കോര്‍പ്പറേഷനില്‍ ശമ്പളം കൊടുക്കുന്നത്. അടുത്ത മാസത്തെ ശമ്പളത്തിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കെ സഹായം അഭ്യര്‍ത്ഥിച്ച് കോര്പ്പറേഷന് ബാങ്കുകള്‍ക്കു മുമ്പില്‍ കൈനീട്ടുകയാണ്.
എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 300 കോടിയുടെ വായ്പയ്ക്ക് കോര്പ്പറേഷന് ശ്രമം തുടങ്ങിയെങ്കിലും വസ്തു സംബന്ധമായ രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ബാങ്ക് വായ്പ നല്കാന് തയ്യാറല്ല. ഇതിനകം കോര്‍പ്പറേഷന്റെ പക്കലുള്ള സ്ഥലങ്ങളില്‍ ഭൂരിപക്ഷവും വിവിധ ബാങ്കുകളില്‍ ഈടുവച്ചിരിക്കുകയാണ്. ഒടുവില്‍ കെ.എസ്.ആര്.ടി.സി യുടെ എറണാകുളം സ്റ്റാന്റിലെ രണ്ടരയേക്കറും വായ്പയ്ക്ക് ഈടുവച്ചു.
പെന്ഷന് കുടിശ്ശിക തീര്‍ക്കാന്‍ കോര്പ്പറേഷന് ധനവകുപ്പിനോട് 39 കോടി ആവശ്യപ്പെട്ടെങ്കിലും തരില്ലെന്നാണ് നിലപാട്. വിവിധ ബാങ്കുകളിലായി 1000 കോടിയിലധികം രൂപയുടെ വായ്പയ്ക്കുവേണ്ടി ശ്രമിക്കുകയാണ് മാനേജ്മെന്റ്.
അതിനിടെ കോര്‍പ്പറേഷനിലെ തസ്തികകളിലേക്ക് പി.എസ്.സി. നടത്തുന്ന പരീക്ഷ എഴുതാന്‍ പോലും യുവജനങ്ങള്‍ തയ്യാറല്ല. കെ.എസ്.ആര്.ടി.സി. യില്‍ ജോലികിട്ടിയാല്‍ പെണ്ണുകിട്ടില്ലെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. ഒരു കാലത്ത് കേരളത്തിലെ ഗ്ലാമര്‍ ഉദേ്യാഗങ്ങളായിരുന്നു കെ.എസ.ആര്.ടി.സിയും, കെ.എസ്.ഇ.ബി. യും വളരെ പെട്ടെന്നാണ് ഗ്ലാമര്‍ അവസാനിച്ചത്.
അതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മനംമടുത്ത മട്ടിലാണ്. ബാങ്കുകളിലേയ്ക്ക് വിളിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ മന്ത്രിയെ സമീപിക്കുന്നുണ്ടെങ്കിലും അദ്ദേഹം തയ്യാറാവുന്നില്ല. തന്റേതല്ലാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കരുതെന്നാണ് തിരുവഞ്ചൂരിന്റെ നിലപാട്.
പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക് നീങ്ങും. അതോടെ കെ.എസ്.ആര്.ടി.സി. കുത്തുപാളയെടുക്കുന്ന സ്ഥിതിയിലാവും. പിടിപ്പുകെട്ട മാനേജ്മെന്റാണ് കോര്‍പ്പറേഷനെ തകര്‍ത്തത്. മികച്ച ഉദേ്യാഗസ്ഥരെ തലപ്പത്തേക്ക് കണ്ടെത്തിയാല്‍ ഒരു പക്ഷേ ആനവണ്ടി രക്ഷപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha