തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ \'നോട്ട\'യില്ല
ഒക്ടോബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ \'നിഷേധ വോട്ട്\' ഉണ്ടായിരിക്കില്ല. തദ്ദേശ സ്വയംഭരണ ആക്ടില്‍ നിഷേധവോട്ട് അവകാശമായി പറയുന്നില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കെ. ശശിധരന് നായര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട്. അടുത്തമാസം പകുതിയോടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഒരാള്‍ക്ക് മൂന്നു വോട്ടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രമാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha