Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്

22 വര്‍ഷം മുമ്പു മകന്‍ മരിച്ച നിര്‍ധന ദമ്പതിമാര്‍ക്ക് നഷ്ടപരിഹാര തുകയും കിട്ടാതായപ്പോള്‍ ജഡ്ജി സ്വന്തം ശമ്പളത്തില്‍നിന്ന് ഒരുലക്ഷം നല്‍കി മാതൃകയായി

27 APRIL 2015 07:19 PM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്കുനേര്‍......നാല് സര്‍വ്വകലാശാലയില്‍ വിസി നിയമനം

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും

എന്നും എപ്പോഴും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ നല്ല മനുഷ്യരുടെ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ കേട്ടോളൂ നമുക്കു ചുറ്റും നന്മ വറ്റിയിട്ടില്ലാത്ത ഒരു പിടി നല്ല മനസ്സുള്ള മനുഷ്യര്‍ ഉണ്ട്. അത്തരമൊരു ന്യായാധിപനെക്കുറിച്ചാണിത്.
22 വര്‍ഷം മുമ്പു വാഹനാപകടത്തില്‍ മരിച്ച മകന്റെ ജീവന് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ നഷ്ടപരിഹാരത്തുക കോടതിയിലെ ക്ലെരിക്കല്‍ തകരാറില്‍ നഷ്ടപ്പെട്ട നിര്‍ധന ദമ്പതികളെ നിയമം കൈവിട്ടെങ്കിലും ജഡ്ജി മനസ്സലിവ് കാട്ടി. നഷ്ടപ്പെട്ട തുകയ്ക്കായി കേസു നടത്തിയിട്ടു ഫലമില്ലെന്നു ബോധ്യപ്പെട്ട പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ്‌ െക്ലയിം ട്രിബ്യൂണല്‍ ജഡ്ജി എസ്. മനോഹര്‍ കിനി സ്വന്തം ശമ്പളത്തില്‍നിന്നും ഒരു ലക്ഷം രൂപ നല്‍കി മനസ്സാക്ഷിയാണ് ഏറ്റവും വലിയ കോടതിയെന്ന് തെളിയിച്ചു.
മനോഹര്‍ കിനി ജഡ്ജി ആവുന്നതിനും മുമ്പേ നടന്ന സംഭവമായിരുന്നിട്ടും ഓഫീസില്‍ സംഭവിച്ച തെറ്റിന് പാവപ്പെട്ടവര്‍ ഇരകളാകേണ്ടിവരുന്നതിലുള്ള മനഃപ്രസായം കൂടി പരിഗണിച്ചാണ് ജഡ്ജി ആരെയും വേദനിപ്പിക്കാതെ മനുഷ്യത്വപരമായ തീരുമാനം നടപ്പാക്കിയത്. പാലക്കാട് പുതുപ്പരിയാരം വാക്കില്‍ പറമ്പില്‍ സുന്ദരനും ഭാര്യയ്ക്കുമായാണ് ജഡ്ജി ഒരുലക്ഷം രൂപ നല്‍കിയത
1993 മെയ് 10 ന് വാഹനാപകടത്തില്‍ സുന്ദരന്റെ ഏഴുവയസുകാരന്‍ മകന്‍ ശ്രീകുമാര്‍ മരണപ്പെട്ടു. നഷ്ടപരിഹാരത്തിനായി സുന്ദരനും ഭാര്യയും രണ്ടുമക്കളും ചേര്‍ന്ന് ഒ.പി എം.വി 1195/93 ആയി പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലില്‍ കേസ് നല്‍കി. 1996 ഏപ്രില്‍ 16 ന് കേസില്‍ 12 ശതമാനം പലിശ സഹിതം 98,700 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 700 രൂപയും വിധിയായി. വിധി സംഖ്യയില്‍ 5000 രൂപ വീതം സുന്ദരനും ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമായി നല്‍കാനും ബാക്കി തുക സുന്ദരന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപമാക്കാനുമാണ് കോടതി കല്‍പ്പിച്ചത്. ഇതുപ്രകാരം നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി 5000 രൂപ വീതം നാലുപേര്‍ക്കും നല്‍കി പലിശയടക്കം ശേഷിച്ച 90,308 രൂപ സ്ഥിരനിക്ഷേപമാക്കി.
പക്ഷേ, സ്ഥിരനിക്ഷേപത്തില്‍ ഒ.പി(എം.വി) നമ്പറില്‍ സംഭവിച്ച വീഴ്ചയാണ് സുന്ദരന് തിരിച്ചടിയായത്. സുന്ദരന്റെ കേസിലെ 1195/93 എന്നതിനുപകരം 1105/93 എന്ന നമ്പറിലാണ് തുക നിക്ഷേപിച്ചത്. 1105/93 ഹര്‍ജിക്കാരനായ രാമകൃഷ്ണന് ഇതിലും കുറഞ്ഞ തുകയാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ തന്റെ കേസ് നമ്പറില്‍ വന്ന കൂടിയ തുക മൂന്ന് അഭിഭാഷകരുടെ സഹായത്തോടെ രാമകൃഷ്ണന്‍ മൂന്നുതവണയായി പിന്‍വലിച്ചെടുത്തു. പിന്നീട് പണത്തിനായി സമീപിച്ചപ്പോഴാണ് സുന്ദരന് അര്‍ഹതപ്പെട്ട തുക നഷ്ടപ്പെട്ട വിവരം അറിയുന്നത്. നഷ്ടപ്പെട്ട തുകയ്ക്കായി സുന്ദരന്‍ അഭിഭാഷകനായ എസ്. രമേഷ് മുഖേന ഹൈക്കോടതിയെ സമീപിച്ചു.
അതിനിടെ പണം പിന്‍വലിച്ചെടുത്ത രാമകൃഷ്ണന്‍ മറ്റൊരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ രാമകൃഷ്ണന്റെ അവകാശികള്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ 88,868 രൂപ കോടതിയില്‍ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത് സുന്ദരന് നല്‍കാന്‍ ഹൈക്കോടതി ആദ്യം വിധിച്ചു. ഈ വിധിക്കെതിരെ രാമകൃഷ്ണന്റെ ഭാര്യ ഹൈക്കോടതിയില്‍ പുനര്‍ഹര്‍ജി നല്‍കി. വിഷയം പരിശോധിച്ച കോടതി പാലക്കാട് ട്രിബ്യൂണലിനോട് രണ്ടുപേരുടെയും വാദങ്ങള്‍ സ്വീകരിച്ച് വിധി പുറപ്പെടുവിക്കാന്‍ കല്‍പ്പിച്ചു. രാമകൃഷ്ണന്‍ മരിച്ചതിനു ശേഷം ലഭിച്ച പണത്തില്‍ സുന്ദരന് അവകാശം ഉന്നയിക്കാനാവില്ലെന്നു പറഞ്ഞുകൊണ്ട് രാമകൃഷ്ണന്റെ ഭാര്യയ്ക്ക് അവകാശപ്പെട്ട പണത്തില്‍ സുന്ദരന് അര്‍ഹതയില്ലെന്നു വിധിച്ചു. രാമകൃഷ്ണന് യാതൊരു വിധ സ്വത്തുക്കളും ഇല്ലാത്തതിനാല്‍ തുക വസൂലാക്കാന്‍ നിയമപ്രകാരമുള്ള എല്ലാ വാതിലുകളും സുന്ദരനു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.
കഴിഞ്ഞ 22 വര്‍ഷമായി സ്വന്തം മകന്റെ ജീവനു കിട്ടേണ്ട നഷ്ടപരിഹാരം പോലും കൈവിട്ടുപോയതിന്റെ ദുരിതവുമായി കഴിയുമ്പോഴാണ് സുന്ദരന്റെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കി ജഡ്ജി സ്വന്തം നിലയ്ക്ക് നഷ്ടപരിഹാരം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31 ന് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള വിധി പറഞ്ഞുകൊണ്ടാണ് ജഡ്ജി തന്റെ ശമ്പളത്തില്‍നിന്നും ഒരുലക്ഷം രൂപ സുന്ദരന് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .  (17 minutes ago)

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയിലെ വായുനിലവാര സൂചിക താഴേക്ക്, വിറക് കത്തിക്കല്‍, കല്‍ക്കരി ഉപയോഗം, ഡീസല്‍ ജനറ്റേറുകളുടെ പ്രവര്‍ത്തനം എന്നിവ നിരോധിച്ചു  (1 hour ago)

സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്കുനേര്‍......നാല് സര്‍വ്വകലാശാലയില്‍ വിസി നിയമനം  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന്  (2 hours ago)

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ  (9 hours ago)

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (9 hours ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (10 hours ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (17 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (17 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (17 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (18 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (18 hours ago)

Malayali Vartha Recommends