പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബോംബ് കൊണ്ടുവന്നത് രാജാവ്, ബോംബ് ക്ഷേത്രാചാരത്തിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ്, ആശങ്കകള്‍ ഇനിയും ബാക്കി
ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഒടുവില്‍ പോലീസെത്തി. പത്മനാഭസ്വാമി ക്ഷേത്രക്കുളത്തില്‍നിന്നു കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നവയാണെന്നും ക്ഷേത്രത്തിനു സുരക്ഷാ ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു. ഫയറക്സ് എന്ന കമ്പനി നിര്‍മിച്ച പൈപ്പ് ബോംബ് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കൊണ്ടുവന്നതാണ്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഈ പൈപ്പ് ബോംബുകള്‍ ആറാട്ടിന് ഉപയോഗിച്ചിരുന്നത്. ആറാട്ട് എഴുന്നള്ളത്ത് പടിഞ്ഞാറെ നടയിലുടെ പുറത്തിറങ്ങുമ്പോഴും വടക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് കടക്കുമ്പോഴും വെടിമുഴക്കാറുണ്ട്. ഇതു ചെറിയ പീരങ്കികള്‍ ഉപയോഗിച്ചായിരുന്നു.
പില്ക്കാലത്ത് വെടിമുഴക്കാനുള്ള ചുമതല കേരള പോലീസിനായി. 15 വര്ഷംമുന്പ് ശ്രീപാദം കുളത്തില്‍ ഉപേക്ഷിച്ചതാണ് പൈപ്പ് ബോംബെന്ന് ഫോറന്‍സിക് വിദഗ്ധരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ഗോറി സഞ്ജയ്കുമാര്‍ വ്യക്തമാക്കി.ക്ഷത്രാധികാരികളില് നിന്ന് ലഭിക്കുന്ന സൂചനകള്‍ കൂടി പരിഗണിച്ചാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.
ക്ഷേത്രത്തോട് ചേര്‍ന്ന് ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ബോംബ് കണ്ടെത്തിയതോടെ ഇവരുള്‍പ്പെടെ എല്ലാവരും പ്രതിക്കൂട്ടിലായി. ഇതിനിടെയാണ് പുതിയ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഏതായാലും പൈപ്പ് ബോംബുകള്‍ രാജകുടുംബം കൊണ്ടു വന്നതെന്ന നിഗമനത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സൂചന.
അതീവസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്തുനിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള പൈപ്പ് ബോംബുകള്‍ കണ്ടെടുത്തത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. വടക്കേനട ശ്രീപാദം കൊട്ടാരവളപ്പില്‍ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത കുളത്തിലാണ് പ്ലാസ്റ്റിക് ചാക്കിലൊളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇവ പിന്നീട് പൊലീസ് നീക്കംചെയ്തു നിര്‍വീര്യമാക്കുകയും ചെയ്തു. ചാക്കില്‍കെട്ടി സൂക്ഷിച്ചിരുന്ന അഞ്ചു ബോംബുകള്‍ കുളത്തിലെ ചെളിയില്‍ താഴ്ത്തിയ നിലയിലായിരുന്നു.
കുളം വൃത്തിയാക്കാനെത്തിയ ബംഗാള്‍ തൊഴിലാളികള്‍ ചാക്കിലെന്താണെന്നു മനസിലാകാതെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫീസിനു സമീപം കൊണ്ടുപോവുകയായിരുന്നു. പുരാവസ്തുവകുപ്പ് അധികൃതര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസും ബോംബ് സ്ക്വാഡും ഫോറന്‍സിക് ലാബ് പ്രതിനിധികളുമെത്തി പരിശോധന നടത്തി. ഇതോടെയാണ് പൈപ്പ് ബോംബാണെന്ന് തിരിച്ചറിഞ്ഞത്.ജനങ്ങളുടെ ഇടയില്‍ ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha