Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്

ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി, നേതൃമാറ്റമില്ല തിരഞ്ഞെടുപ്പെന്ന് ഭീഷണിയുമായി ഹൈക്കമാന്റും,കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍

28 APRIL 2015 09:32 AM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്കുനേര്‍......നാല് സര്‍വ്വകലാശാലയില്‍ വിസി നിയമനം

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തെചൊല്ലിയുള്ള ഗ്രൂപ്പ്‌പോരിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇനി പരസ്യമായി നേതൃമാറ്റം ആവശ്യപ്പെടേണ്ടെന്ന് ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവെച്ച് സര്‍ക്കാരിന് നേതൃമാറ്റം ആവശ്യമില്ലെന്നും അങ്ങനെ വന്നാല്‍ സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കമാന്റ് അറിയിച്ചതും രമേശ് ചെന്നിത്തലയടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചു. ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം ഐ ഗ്രൂപ്പ് പ്രതീക്ഷിച്ചതുമില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം.മാത്രമല്ല ഘടകകക്ഷികള്‍ നേതൃമാറ്റത്തിന് എതിരുമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നവരാണ് കൂടുതല്‍. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരണം മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് ഘടകകക്ഷികള്‍ ഹൈക്കമാന്റിനെ അറിയിച്ചതും ഐ ഗ്രൂപ്പിന് തിരിച്ചടിയായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി നേതൃമാറ്റം ആവശ്യപ്പെടേണ്ടെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ഹൈക്കമാന്റിനെ അറിയിക്കാനും ഐഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. എന്നാല്‍ വക്താക്കളുടെ പ്രസ്താവന കെപിസിസിയുടെ അഭിപ്രായമല്ലെന്ന് പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. വക്താക്കള്‍ അഭിപ്രായം പറയുബോള്‍ അത് കെപിസിസിയുമായി ആലോചിക്കുന്നതാണ് കീഴ്‌വഴക്കമെങ്കിലും ഇപ്പോള്‍ ഇത് ചെയ്യാറില്ലെന്നും ഇതിനെക്കുറിച്ച് ആലോചിച്ച് നടപടിയെടുക്കുമെന്നും വിഎം സുധീരന്‍ പറഞ്ഞു.
സര്‍ക്കാരിലും യുഡിഎഫിലും നേതൃമാറ്റം വേണമെന്ന് ആവശ്യം കുറച്ച് നാളായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിക്കുകയായിരുന്നു. ഇതിന് ഉമ്മന്‍ചാണ്ടിയുടെ നേരെ ഉയരുന്ന ആരോപണങ്ങളാണ് രമേശ് ചെന്നിത്തല ഉയര്‍ത്തികാട്ടിയത്. സോളാര്‍ക്കേസ്, സരിതയുമായിട്ടുള്ള ബന്ധം, സലിം രാജിനെ സംരക്ഷിക്കല്‍, മന്ത്രി കെ ബാബു അടക്കമുള്ളവര്‍ക്ക് നേരെയുണ്ടായ ആരോപണം, സുധീരനെ തോല്‍പ്പിക്കാന്‍ ബാര്‍പ്രശ്‌നം ഇത്ര വശളാക്കിയത് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് ഉന്നയിക്കുന്നത്. മാത്രമല്ല യുഡിഎഫിലെ മറ്റ് മുന്നണികള ഏെകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതിനകം തന്നെ ഉമ്മന്‍ചാണ്ടിയുടെ തെറ്റായ തീരുമാനങ്ങലെക്കുറിച്ച് രമശ് ചെന്നിത്തല രണ്ട് പ്രാവിശ്യം ഹൈക്കമാന്റിനുമുന്നില്‍ പരാതി പറഞ്ഞിട്ടുണ്ട്.
രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഡല്‍ഹിയില്‍ പോകുബോഴെല്ലം ഉമ്മന്‍ചാണ്ടിയും പരാതി ഉന്നയിക്കും. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുണ്ടാക്കുന്നത് രമേശ് ചെന്നിത്തലയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. ബാര്‍കോഴയടക്കുമുള്ള വിഷയങ്ങള്‍ ഇത്ര വശളാക്കിയത് രമേശ് ചെന്നിത്തലയാണെന്നും എ ഗ്രൂപ്പ് മന്ത്രിമാരെ തിരഞ്ഞുപിടിച്ച് കേസില്‍പ്പെടുത്താല്‍ രമേശ് ചെന്നിത്തല ശ്രമിക്കുകയാമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടാല്‍ താന്‍ രാജിവെക്കുമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനേയും കെപിസിസിയെയും അറിയിച്ചതാണ് ഇപ്പോഴത്തെ താല്‍ക്കാലിക വെടി നിര്‍ത്തലിന് ഐ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .  (15 minutes ago)

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയിലെ വായുനിലവാര സൂചിക താഴേക്ക്, വിറക് കത്തിക്കല്‍, കല്‍ക്കരി ഉപയോഗം, ഡീസല്‍ ജനറ്റേറുകളുടെ പ്രവര്‍ത്തനം എന്നിവ നിരോധിച്ചു  (1 hour ago)

സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്കുനേര്‍......നാല് സര്‍വ്വകലാശാലയില്‍ വിസി നിയമനം  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന്  (2 hours ago)

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ  (9 hours ago)

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (9 hours ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (10 hours ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (17 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (17 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (17 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (18 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (18 hours ago)

Malayali Vartha Recommends