ലൈറ്റ് മെട്രോ: ശ്രീധരനില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി, തീരുമാനം ബുധനാഴ്ച്ച ഉണ്ടാകും
സംസ്ഥാനത്തു ലൈറ്റ് മെട്രോ നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇ. ശ്രീധരനില്‍ പൂര്‍ണവിശ്വാസമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ലൈറ്റ് മെട്രോ സംബന്ധിച്ച തീരുമാനം ബുധനാഴ്ച എടുക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീധരനുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ശ്രീധരന്റെയും ഡിഎംആര്‍സിയുടേയും കാര്യത്തില്‍ ധനവകുപ്പ് എതിര്‍പ്പറിയിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം നീക്കാനാണു മുഖ്യമന്ത്രി ശ്രീധരനുമായി ചര്‍ച്ച നടത്തിയത്.
ഇന്നു നടക്കുന്ന യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഡിഎംആര്‍സിക്കെതിരെ ധനവകുപ്പു നിലപാട് എടുത്ത സാഹചര്യത്തിലാണു പദ്ധതിസംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്. കണ്‍സല്‍റ്റന്‍സി ഉള്‍പ്പെടെ ഡിഎംആര്‍സിയുടെ നിരക്കുകള്‍ താങ്ങാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സ്വകാര്യ പങ്കാളിത്തത്തോടെ ആഗോള ടെന്‍ഡര്‍ വിളിച്ച് കഴിയുന്നത്ര ചെലവുകുറച്ചു പദ്ധതി നടപ്പാക്കണമെന്നാണ് ധനവകുപ്പ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തോട് ശ്രീധരന് നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha