ആര് കേസന്വേഷിച്ചാലും രാജിവെക്കില്ലെന്ന് മന്ത്രി കെ ബാബു, തന്നെ കുടുക്കിയാല്‍ കുടുക്കാന്‍ കൂട്ടുനില്‍ക്കുന്നവരും കുടുംങ്ങും
തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയാല്‍ തന്നെ കുടുക്കാന്‍ കൂട്ടുനിന്നവരും കുടുങ്ങുമെന്ന് മന്ത്രി കെ ബാബു. താന്‍ ഒരു കൂട്ടുത്തരവാതിത്വത്തില് പ്രവര്‍ത്തിക്കുന്ന മന്ത്രിസഭയില്‍ അംഗമാണ്. ഒരു തീരുമാനമെടുക്കുബോള് എല്ലാവര്ക്കും അതില്‍ പങ്കുണ്ട്. തന്നെ ആരും കേസില്പെടുത്താല് ശ്രമിക്കുന്നില്ലെന്നും അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവരും കുടുങ്ങുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കെ ബാബു ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശ് നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക അന്വേഷണം ഉണ്ടാകില്ല. ഇക്കാര്യത്തില്‍ നിയമോപദേശം വിജിലന്‍സിന് ലഭിച്ചു. നിലവില്‍ ധനമന്ത്രി കെ എം മാണി ഒന്നാം പ്രതിയായ കേസിന്റെ ഭാഗമായി അന്വേഷണം നടത്താമെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. എം ശശിധരനാണ് വിജിലന്‍സിന് അന്വേഷണമാകാമെന്ന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ പുതിയ എഫ്ഐആര്‍ ഇടാതെ തന്നെ വിജിലന്‍സ് അന്വേഷണം നടത്തും. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാതെ നടത്തുന്ന അന്വേഷണം മന്ത്രി ബാബുവിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്. എക്സൈസ് മന്ത്രി 10 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ രഹസ്യമൊഴി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റണിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
തനിക്കെതിരെ പ്രത്യേകം കേസെടുത്താല്‍ രാജിവച്ചേക്കുമെന്ന സൂചന ബാബു നല്‍കിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയിരുന്നു. ബാബു രാജിവച്ചാല്‍, ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയും രാജിവെക്കേണ്ടുന്ന സാഹചര്യം ഒരുങ്ങുമായിരുന്നു. ഇത് സര്‍ക്കാറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന കാര്യമായിരുന്നു. ഇതിനിടെ ഐ ഗ്രൂപ്പ് നിലപാട് കര്‍ക്കശമാക്കുന്നു എന്ന ആരോപണവും ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വരെ വിഷയം ചര്‍ച്ച ചെയ്തു.
അതേസമയം തനിക്കെതിരെ ബിജു രമേശ് പറയുന്നതെല്ലാം പച്ചക്കളമാണെന്ന് വിശദീകരിച്ച് എക്സൈസ് മന്ത്രി കെ ബാബു വാര്‍ത്താ സമ്മേളനവും നടത്തി. ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രിക്ക് എതിരെ കേസ് എടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം കിട്ടുന്നതിന് തൊട്ട് മുമ്പായിരുന്നു ബാബുവിന്റെ വാര്‍ത്താ സമ്മേളനം. അതിനിടെയാണ് അന്വേഷണത്തിനുള്ള നിയമോപദേശ വാര്‍ത്ത എത്തിയത്. അന്വേഷണത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നാണ് ബാബുവും പ്രതികരിച്ചത്. അന്വേഷണമെന്നാല്‍ കേസ് എടുക്കല്‍ അല്ല. 164 പ്രസ്താവനയിലെ കാര്യങ്ങള്‍ അന്വേഷിക്കണം. അത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ രാജി വെയ്ക്കില്ല. എന്നാല്‍ ഗുരുതരമായ എന്തെങ്കിലും പുറത്തുവന്നാല്‍ സാങ്കേതികത്വത്തിന്റെ പേരില്‍ മാറിനില്ക്കുകയുമില്ലമന്ത്രി ബാബു വിശദീകരിച്ചു.
അര് കേസ് അന്വേഷിച്ചാലും തനിക്കെതിരെ ഒന്നും ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് ബാബു വാര്‍ത്താ സമ്മേളനം നടത്തിയത്. ബാര്‍ കോഴ വാങ്ങിയെന്ന് പറഞ്ഞ് തനിക്കെതിരെ ഇതുവരെ ഒരു കേസുപോലുമില്ലാത്ത സാഹചര്യത്തില്‍ താന്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. താന്‍ ബാര്‍ കോഴയോ മറ്റ് എന്തെങ്കിലും കോഴയോ വാങ്ങിയിട്ടില്ല. താന്‍ കോഴ വാങ്ങിയതായി ബിജു രമേശ് എവിടേയും പറഞ്ഞിട്ടില്ലെന്നും കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍ 164 നല്‍കിയതിലും കോഴ വാങ്ങിയതായി പറഞ്ഞിട്ടില്ല. ബിജു രമേശ് ചാനലുകര്‍ക്കും പത്രങ്ങള്‍ക്കും നല്കിയ ഇന്ററവ്യൂകളിലും കെ ബാബുവിന് കോഴ നല്‍കിയതായി പറഞ്ഞിട്ടില്ല. താന്‍ പത്ത്കോടി വാങ്ങി എന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ഒരുകോടി വാങ്ങിയെന്ന ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചതെന്നും ബാബു ചോദിച്ചു.ബിജു രമേശിന്റെ വാദങ്ങളെ പൊളിക്കാന്‍ സര്‍ക്കാര്‍ രേഖകളും ഹാജരാക്കിയായിരുന്ന ബാബുവിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha