മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്നത് നിയമ വിരുദ്ധമെന്ന് വി.എസ്
സംസ്ഥാനത്ത് മുസ്ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായപരിധി 16 ആക്കിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. 2006ലെ ശൈശവ വിവാഹ നിരോധന പ്രകാരം പതിനെട്ട് തെകയാത്ത പെണ്‍കുട്ടിയുമായുള്ള വിവാഹം നിയമ വിരുദ്ധമാണ്. ഇതിനെ പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ കഠിന തടവ് ലഭിക്കാമെന്നും വി.എസ് പറഞ്ഞു.
നിയമസഭയോടുള്ള വെല്ലുവിളിയാണിത്. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വില പോലുമില്ല. സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും വി.എസ് പറഞ്ഞു. നിയമവിരുദ്ധ തീരുമാനമെടുത്ത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പതിനെട്ട് തികയാതെ വിവാഹം ചെയ്തവര്‍ക്കും ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha