വീരേന്ദ്രകുമാറിന്റെ തോല്‍വി: മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനുണ്ടായ പരാജയത്തില്‍ മൂന്ന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടപടിക്ക് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഡി.സി.സി പ്രസിഡന്റ് സി.വി ബാലകൃഷ്ണന്, പി.ബാലഗോപാല്‍, സി.ചന്ദ്രന് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്. റിപ്പോര്‍ട്ടില്‍ അന്തിമ ധാരണയായെന്നും നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
ആര്.ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതിയാണ് പാലക്കാട്ടെ തോല്‍വി പരിശോധിച്ചത്. കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ക്ക് തോല്‍വിയില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വീരേന്ദ്രകുമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജെ.ഡി.യു മുന്നണി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കേയാണ് ഉപസമിതി റിപ്പോര്ട്ടിന്മേല് തീരുമാനമുണ്ടാകുന്നത്.
ഉപസമിതി അധ്യക്ഷനായ ബാലകൃഷ്ണപിള്ള പിന്നീട് മുന്നണിവിട്ടു. സമിതി അംഗങ്ങളായ ജോയ് ഏബ്രഹാം, എ.എ അസീസ് എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha