ശാലുവിനെ ചോദ്യം ചെയ്‌തു, വിവാഹം കഴിക്കാന്‍ ബിജു ആഗ്രഹിച്ചു, പക്ഷെ തനിക്ക് താല്‍പര്യമില്ലായിരുന്നു, പിന്നെന്തിന് രക്ഷപ്പെടുത്തി എന്നത് ദുരൂഹം
സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലുമേനോനെ പോലീസ് ചോദ്യം ചെയ്‌തു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവല്ല എഡിജിപി ഓഫീസിലാണ് ചോദ്യം ചെയ്‌തത്. ബിജുവുമായി ബന്ധമുണ്ടെന്ന കാര്യം ശാലുമേനോന്‍ സമ്മതിച്ചു. ബിജുവിന് തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷെ തനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ബിജു ഒരു തട്ടിപ്പുകാരന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല. തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ശാലു പറഞ്ഞു. അമ്മയോടൊപ്പം ശാലുതന്നെ കാറോടിച്ചാണ് ഡിവൈഎസ്‌പി ഓഫീസില്‍ എത്തിയത്.
അതേസമയം ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞതൊന്നും ശാലു എതിര്‍ത്തിട്ടില്ല. ശാലു മേനോനെ വിവാഹം കഴിക്കാനിരുന്നെന്നാണ് ബിജു പറഞ്ഞത്. എന്നാല്‍ അത് നിഷേധിക്കാതെ തനിക്കിഷ്‌ടമില്ല എന്നാണ് ശാലു ഇപ്പോള്‍ പറയുന്നത്. പിന്നെന്തിനാണ് ബിജുവിനെ അറസ്റ്റു ചെയ്യാന്‍ നീക്കം നടന്നപ്പോള്‍ ഫോണും നല്‍കി ശാലു കാറില്‍ രക്ഷപ്പെടുത്തി എന്നത് ദുരൂഹമായി തുടരുന്നു. ശാലുവിന്റെ മൊഴി പോലീസ് പരിശോധിച്ച ശേഷം തുടര്‍ നടപടി എടുക്കും.
കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണസംഘം സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ടീം സോളാര്‍ കമ്പനിയില്‍ ശാലുവും പങ്കാളിയാണെന്നും നിരവധി തട്ടിപ്പുകളില്‍ ശാലുവും പങ്കാളിയാണെന്നും വിവിധ പരാതികള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്‌തത്. അതേ സമയം ബിജു തന്നെയും വഞ്ചിക്കുക ആയിരുന്നെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശാലുമേനോന്‍. ശാലു മേനോനുമായി അടുത്ത ബന്ധമുണ്ടെന്നും തൃശൂരില്‍ വെച്ച് തങ്ങള്‍ ഫോണ്‍ മാറിയിരുന്നതായും നേരത്തേ ബിജു രാധാകൃഷ്‌ണന്‍ പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha