വീണ്ടും കരയിപ്പിച്ച് നേപ്പാള്‍: ഭൂകമ്പത്തില്‍ കാണാതായ മലയാളി ഡോക്ടര്‍മാരായ ഇര്‍ഷാദും ദീപക്കും മരണപ്പെട്ടുവെന്ന് സ്ഥിരീകരണം
നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നേപ്പാളിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. എ.എസ് ഇര്‍ഷാദ്, കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ. തോമസ് എന്നിവരാണ് മരിച്ചത്. ഇവര്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ മെഡിക്കല്‍ ടീച്ചിങ് കോളജ് ആശുപത്രിയിലുണ്ടെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭൂകമ്പത്തില്‍ പരിക്കേറ്റ ഇവരുടെ നിലഗുരുതരമാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പിന്നീട് ഇവര്‍ മരിച്ചുവെന്ന് തിരിച്ചറിയുകയായിരുന്നു. ഇര്‍ഷാദിന്റെ സഹോദരനും ദീപകിന്റെ ബന്ധുവും കാഠ്മണ്ഡുവില്‍ എത്തിയിരുന്നു. ഇവിരാണ് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
വിവിധ റെഡ്ക്രോസ് ക്യാമ്പുകളില്‍ ഇവര്‍ക്ക് വേണ്ടി തിരച്ചിലുകള്‍ നടത്തിയിരുന്നു. ഇവരുടെ ഫോട്ടോകളും വിവരങ്ങളും റെഡ്ക്രോസ് ക്യാമ്പുകളിലും ആശുപത്രികളിലും ഏല്പിച്ചാണ് ബന്ധുക്കള്‍ നിയോഗിച്ച സംഘത്തിന്റെ തിരച്ചില്‍ നടത്തിതയ്. വയനാട് എടവക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ദീപക്, വയനാട് ജില്ലാ ആശുപത്രി ഡോക്ടര്‍മാരായ ഡോ. അബിന്‍ സുരി, ഡോ. ഇര്‍ഷാദ് എന്നിവര്‍ ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് റോഡ് മാര്‍ഗമാണ് നേപ്പാളില്‍ വിനോദ സഞ്ചാരത്തിനത്തെിയത്. കാഠ്മണ്ഡു തമല്‍ സ്ട്രീറ്റിലെ ഹോട്ടലിലാണ് ഇവര്‍ തങ്ങിയത്. ഭൂകമ്പ സമയത്ത് ഹോട്ടലിന്റെ ആറാം നിലയിലെ മുറിയിലായിരുന്ന ഡോ. അബിന്‍ സുരിക്കാണ് സാരമായി പരിക്കേറ്റത്. മറ്റു രണ്ടുപേര്‍ മുറിക്ക് പുറത്തായിരുന്നു.
ഭൂകമ്പത്തില്‍ പരിക്കേറ്റ ഇവരുടെ സുഹൃത്തായ നേപ്പാള്‍ മലയാളി ഡോക്ടര്‍ അബിന്‍ സൂരി ഡല്‍ഹിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാ അബിന്‍ സൂരിയെ കൊണ്ടുവരുന്നത്. അബിനെ എയിംസില്‍ പ്രവേശപ്പിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. അബിനെ ഇന്നുതന്നെ ഡല്‍ഹിയിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
യു.എ.ഇ.യില്‍ നിന്ന് നേപ്പാളിലേക്കുപോയ ആറംഗസംഘം എവിടെയെന്നും കൃത്യമായ വിവരമില്ല. സംഘത്തില്‍ നാലുപേര്‍ മലയാളികളാണ്. ദുബായില്‍നിന്നുള്ള ഒരു സംഘത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചെങ്കിലും ഇതേപോലെ മറ്റൊരു സംഘംകൂടി പ്രദേശത്ത് ഉണ്ടായിരുന്നതിനാല്‍ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. നേപ്പാളിന്റെ പലഭാഗങ്ങളിലായി 250ഓളം മലയാളികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ചിന്ദ്വാനില് 51 പേരും പൊക്രയില് 21 പേരുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha