ഫെയ്സ് ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം: ഗള്‍ഫില്‍ മലയാളി യുവാവിന്റെ പണിതെറിച്ചു
ആവേശത്തിന്റെ പുറത്ത് കമന്റുകള്‍ ഇട്ടാല്‍ എട്ടിന്റെ പണികിട്ടും അത് ആര്‍ക്കായാലും. ഫെയ്സ് ബുക്ക് വഴി മുസ്ലിങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളി യുവാവിനാണ് ഇപ്പോള്‍ കമ്പനിയില്‍ നിന്നു പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. റസ്ലാഫാനിലെ ഗ്യാസ് കമ്പനിയില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്ന് ജോലി നഷ്ടമായത്.
ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ മുസ്ലിങ്ങള്‍ പാക്കിസ്ഥാനില്‍ പോകേണ്ടി വരുമെന്നും നിലയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുമെന്നും ധ്വനിപ്പിക്കുന്ന രീതിയിലാണ് ഇയാള്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തത്. ഇതിനേതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി ശ്യാം ശശിധരന് പിള്ള യെന്നാണ് ഇയാളുടെ എഫ്ബി പ്രാഫൈലിലെ ഡീറ്റെയില്‍സ്.
അന്യരാജ്യത്ത് നിന്ന് മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കാതെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നത് മലയാളികളായ മറ്റു പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയാസം സൃഷ്ടിക്കുന്നതായി ഭൂരിപക്ഷം പേരും വാദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മലയാളി അദ്ധ്യാപികക്ക് ഖത്തറില്‍ ജോലി നഷ്ടമായതിന് പിന്നാലെ മറ്റൊരു മലയാളി കൂടി വെട്ടിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha