കുടുംബ പ്രശ്നത്തില്‍ എന്നും ഇടപെടാറുള്ള മുഖ്യമന്ത്രിയുടെ കുടുംബ പ്രശ്നത്തില്‍ വിഎസ് ഇടപെട്ടു, ബഹളത്തോടെ സഭ പിരിഞ്ഞു, ഇനി സമ്മേളനം 7ന്
കുടുബ പ്രശ്നങ്ങളില്‍ ഇടപെടാറുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബ പ്രശ്നം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ ഉന്നയിച്ചത് ആകെ ബഹളമായി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പ്രസ്താവനയാണ് സഭയെ ഇളക്കി മറിച്ചത്. വിവാഹ മോചന ഹര്‍ജിയില്‍ മരുമകന് ഉന്നയിച്ച ആക്ഷേപങ്ങള്‍ വിഎസ് അക്കമിട്ടു പറഞ്ഞു. അതോടെ ഭരണപക്ഷ അംഗങ്ങള്‍ ചാടിയെഴുന്നേറ്റു.
വി.എസ്.സംസാരിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫാക്കിയതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. വി.എസിന്റെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇരു വിഭാഗവും പ്രതിഷേധവും ബഹളവും തുടര്‍ന്നതോടെ സഭാ നടപടികള്‍ നര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ കോള്‍സെന്റര്‍ ജീവനക്കാരനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെക്കുറിച്ച് സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം തരംതാണെന്നതിന്റെ പുതിയ ഉദാഹരണമാണ് സംഭവം. ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും ഇപി തുടര്‍ന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുകൊണ്ടാണ് പരാതി പൂഴ്ത്തിയതെന്നും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്നും ഇപി വ്യക്തമാക്കി. ഗിരീഷ് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമല്ലെന്നും മീഡിയ ബുക്കില്‍ ഗിരീഷിന്റെ പേര് തെറ്റായി വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഗിരീഷിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. തനിക്കെതിരെ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെറ്റ് ചെയ്ത കെ പി ഗിരീഷ് കുമാറിനെതിരെ നടപടയെടുത്തെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്കി. ഗിരീഷിനെതിരായ ആരോപണത്തെക്കുറിച്ച് പരാതി ലഭിച്ചപ്പോള്‍ത്തന്നെ അന്വേഷണം നടത്തി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗിരീഷിന്റെ ഫോണിലേക്ക് യുവതിയുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha