ഉപ്പേരിയെന്ന പേരില്‍ ദുബായ്ക്കു കൊറിയറായി അയച്ച 600 ഗ്രാം കഞ്ചാവ്, കൊച്ചിയില്‍ പിടികൂടി
ചക്കവറുത്തത് എന്ന പേരില്‍ കൊറിയര്‍ സ്ഥാപനം വഴി ദുബായ്ക്കു കടത്താന്‍ ശ്രമിച്ച 600 ഗ്രാം കഞ്ചാവ് ജില്ലാ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരീഷും സംഘവും പിടികൂടി. ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.ജെ. ജോസഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂരുള്ള കുറിയര്‍ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് ചിപ്സ് പാക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇത്തരത്തില്‍ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത് ജില്ലയില്‍ ആദ്യമായാണ്.
തൃശൂര്‍ സ്വദേശിയുടെ മേല്‍വിലാസത്തിലാണു പാക്കറ്റ് ദുബായ്ക്കു കയറ്റി അയയ്ക്കാന്‍ ശ്രമിച്ചത്. കൊറിയര്‍ വഴി ഇത്തരം കടത്തു നടക്കുന്നുണ്ടെന്ന് ആഴ്ചകള്‍ക്കു മുന്‍പ് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തുന്നതിനു കൊറിയര്‍ സര്‍വീസുകാരെ കരുവാക്കുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
തൃശൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ദുബായിയില്‍ പാര്‍സല്‍ ഏറ്റുവാങ്ങേണ്ടിയിരുന്ന ആളുടെ മേല്‍വിലാസത്തെ പറ്റി വിശദമായി അന്വേഷിച്ചുവരികയാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.ജെ. ജോസഫ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ് ബാബു, എന്‍.കെ. മണി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha