മുഖ്യമന്ത്രിയുടെ മരുമകന്‍ പരാതിപ്പെട്ടത് ഗണ്‍മാനായ സലിംരാജിനെ പറ്റി, സ്‌ത്രീ ലമ്പടനായ ഗണ്‍മാനെ വീട്ടില്‍ കയറ്റാതെ പുറത്താക്കണമെന്നും പറഞ്ഞിരുന്നു, ഇതിന് മറുപടി നല്‍കാതെ മൈക്ക് ഓഫ് ചെയ്‌തതെന്തിന്?
മുഖ്യമന്ത്രിയുടെ കുടുംബപ്രശ്‌നങ്ങള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും സ്‌പീക്കര്‍ മൈക്ക് ഓഫ് ചെയ്‌തിരുന്നു. മാത്രമല്ല സഭാ രേഖകളില്‍ നിന്നും അത് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ നിയമസഭ നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. പുറത്തു വന്ന വിഎസ് തനിക്കു പറയാനുള്ള കാര്യങ്ങള്‍ പറയുകയും ചെയ്‌തു.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സ്പീക്കര്‍ തന്റെ മൈക്ക് ഓഫാക്കിയതും നിയമസഭ നേരത്തെ പിരിഞ്ഞതുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍, എന്താണ് അസാധാരണമായി നടന്നത്. തികച്ചും ശാന്തമായാണ് സഭാ നടപടികള്‍ പുരോഗമിച്ചത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിനെതിരെ മുഖ്യമന്ത്രിയുടെ മരുമകന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയും സ്ത്രീലമ്പടനുമായ സലീംരാജിനെ വീട്ടില്‍ കയറ്റരുതെന്നും സവീസില്‍ നിന്ന് പുറത്താക്കണമെന്നും ഉമ്മന്‍ചാണ്ടിയോട് മരുമകന്‍ ആവശ്യപ്പെട്ട കാര്യമാണ് സഭയില്‍ വായിച്ചത്. എന്നാല്‍ , ഇതിന് യുക്തിസഹമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതുകൊണ്ടാണ് മൈക്ക് ഓഫാക്കിയത്.
സലീരാജിനെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇ.പി. ജയരാജന്‍ തന്നെ ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ , അപ്പോഴെല്ലാം മുഖ്യമന്ത്രി ഇയാളെ വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയാണ് ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്-വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha