ടീച്ചര്‍ക്ക് വിസയില്ല... വര്‍ഗീയ വിദ്വേഷം പരത്തുന്ന നേതാവെന്ന് പരാതിയില്‍ ശശികല ടീച്ചര്‍ക്ക് ബ്രിട്ടണ് വിസ നിഷേധിച്ചു
പ്രശസ്ത ഹിന്ദുമത പ്രഭാഷക ശശികല ടീച്ചറിന് ബ്രിട്ടന് വിസ നിഷേധിച്ചു. ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിക്ഷത്തിന് ശശികല ടീച്ചറെ എത്തിക്കാനായിരുന്നു ബ്രിട്ടണിലെ ഹിന്ദു ഐക്യവേദിയുടെ ശ്രമം. ശശികല ടീച്ചറിന് മാത്രമല്ല, പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുന്ന സര്‍വ്വസമ്മതനായ ഗോപാലകൃഷ്ണനും വിസ ലഭിച്ചില്ല
ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തില്‍ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തില്‍ അതിശക്തമായി വളര്‍ന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. ശശികല ടീച്ചര്‍ക്ക് വിസ നിരസിച്ചതോടെ യുകെയിലെ ആദ്യ ഹിന്ദു മത പരിഷത്ത് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു.
ബ്രിട്ടീഷ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള അനേകം പേര്‍ക്ക് യുകെയില്‍ നിന്നും തന്നെ നിരവധി പരാതികള്‍ പ്രവഹിച്ചതോടെയാണ് ഇവര്‍ക്ക് വിസ നിഷേധിച്ചത്.
അതെ സമയം ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതര്‍ തിരിച്ചെടുക്കുക ആയിരുന്നു എന്നും സൂചനയുണ്ട്. ഇതോടെ ശശികലക്ക് ഭാവിയിലും ബ്രിട്ടണ് സന്ദര്‍ശിക്കാന്‍ പ്രയാസം നേരിടേണ്ടി വരും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പുതിയ വിസ ലഭിക്കാന്‍ ശശികലക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശശികല വരുന്നത് സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അവരെ ഒഴിവാക്കി പരിപാടി നടത്തുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും സംഘാടകര്‍ അതിന് തയ്യാറായില്ല.
ഇതിനിടയില്‍ ആദ്യ ഹിന്ദു പരിഷത്തില്‍ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിര്‍പ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു. സോഷ്യല്‍ മീഡിയ അടക്കം ശക്തമായി എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും സംഘാടകര്‍ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു. എന്നാല്‍ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകര്‍ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോള്‍ ക്രോയിഡോണ്‍ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോര്‍ഡര്‍ ഏജന്‍സി, പരിപാടി നടക്കാനിരുന്ന ക്രോയിഡോണ്‍ ലങ്ഗ് ഫ്രാക് സ്കൂള്‍ അധികൃതര്‍, ലണ്ടനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കുക ആയിരുന്നു.
സാധാരണ ഗതിയില്‍ 10 വര്‍ഷത്തേക്ക് ഇത്തരം അപേക്ഷകള്‍ ഹോം ഓഫിസ് പരിഗണിക്കാറില്ലെങ്കിലും ചിലരുടെ കാര്യത്തില്‍ ആജീവനാന്ത വിലക്കും ഉണ്ടാകാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha