വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ മുന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കൊല്ലം എസ്.എന്‍ കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ കൊട്ടിയം സ്വദേശി അനു, ഇത്തിക്കര സ്വദേശി ടോണി,പ്ലസ്ടു വിദ്യാര്‍ഥിയായ കരുനാഗപ്പള്ളി സ്വദേശി എബിന് എന്നിവരാണ് മരിച്ചത്.
ക്ഷേത്രത്തിന് സമീപമുള്ള സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. ആറു പേരാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നു പേര് മുങ്ങിത്താഴുകയായിരുന്നു.
https://www.facebook.com/Malayalivartha