രാഷ്‌ട്രീയക്കാര്‍ പീഡന വീരന്മാരോ? അയല്‍ക്കാരനായ എംഎല്‍എ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് വീട്ടമ്മ
ജനപ്രതിനിധികളെ കൊണ്ട് വോട്ട് ചെയ്‌ത ജനങ്ങള്‍ക്ക് തലയില്‍ തുണിയിടാതെ പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. അത്രയ്‌ക്ക് നാറുന്ന കഥകളാണ് കേരളത്തില്‍ പൊടി പൊടിക്കുന്നത്. സരിത എസ് നായരുടെ നീല കഥകള്‍ ചൂടു പിടക്കുന്നതിനിടയാണ് ഇടതുപക്ഷത്തെ മാന്യനായ മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിനെതിരെ, ബന്ധപ്പെടുന്ന തിന്റെ വീഡിയോ സഹിതം യുവതി പോലീസിലെത്തിയത്. ചാനലുകളായ ചാനലുകളെല്ലാം വയസാം കാലത്തുള്ള തെറ്റയിലിന്റെ ആവേശങ്ങള്‍ കണ്‍ കുളിര്‍ക്കേ കാണിച്ചു. തീരെ വള്‍ഗറായ സീനുകള്‍ മാത്രം മാറ്റിവച്ചു. ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തില്‍ ഈ വീഡിയോ കാണാത്തവരെ നിരാശരാക്കാന്‍ പാടുണ്ടോ. അങ്ങനെ വീഡിയോ കിട്ടിയ ചാനലുക്കാര്‍ തന്നെ അല്‍പ്പം പോലും കട്ടു ചെയ്യാതെ ആ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഇട്ടു.പരാതിക്കാരിയായ യുവതിയുടെ ചിരിയും കളിയും കാണുമ്പോള്‍ ഇവരെന്തിനാണ് കേസ് കൊടുത്തതെന്നു പോലും തോന്നിപ്പോകും.
ഇതിനിടയ്‌ക്കാണ് ജോസ് തെറ്റയിലിന്റെ തമാശ. ഇതെല്ലാം മോര്‍ഫ് ചെയ്‌ത ദൃശ്യമാണെന്ന്. മോര്‍ഫിംഗിനൊക്കെ ഒരു പരിധിയില്ലേന്ന് കാണുന്നവര്‍ക്കറിയാം. ഇത് മുന്‍ മന്ത്രിതന്നെയാണെന്നതിന് ഒരു ലാബ് ടെസ്റ്റും വേണ്ടന്നേ. അത്രയ്‌ക്ക് വ്യക്തമായി മുന്‍ മന്ത്രിയെ തിരിച്ചറിയാം. മാത്രമല്ല കട്ടു ചെയ്‌തതും വളരെ കുറവാണ്.
ജോസ് തെറ്റയിലിന്റെ വീട്ടിലേക്കും സെക്രട്ടറിയേറ്റിലുമൊക്കെ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കും തലയില്‍ മുണ്ടിടേണ്ട കാലമായി.
ജോസ് തെറ്റയിലിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ ചൂടാറും മുമ്പ് മറ്റൊരു എംഎല്‍എ കൂടി സമാനമായ ആരോപണത്തില്‍. കോണ്‍ഗ്രസിന്റെ പാറശ്ശാല എംഎല്‍എ എ.ടി. ജോര്‍ജ്‌ജാണ് പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്. പാറശാല സ്വദേശിനിയായ ഒരു വീട്ടമ്മയാണ് പരാതിക്കാരി.
തന്റെ അയല്‍ക്കാരനായ ജോര്‍ജ് വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയ്‌ക്കും ആഭ്യന്തരമന്ത്രിക്കും പിന്നാലെ പ്രതിപക്ഷനേതാവിനും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ട്. ജോര്‍ജ് വീട്ടില്‍ വരുന്നതിനെ എതിര്‍ത്ത തന്റെ മകള്‍ക്കെതിരേ പോലീസ് കള്ളക്കേസ് എടുത്തുവെന്നും പരാതിയില്‍ പറയുന്നു.
നേരത്തേ ഈ സ്‌ത്രീ ആരോപണം ഉന്നയിച്ചു എങ്കിലും അന്ന് തണുത്തു പോകുകയായിരുന്നു. എഡിജിപിക്ക് നേരത്തേ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha