ജോസ് തെറ്റയിലിനെ കുടുക്കിയതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധവും, വീഡിയോ ആദ്യം തെറ്റയിലിന് അയച്ചു കൊടുത്തു ഭീഷണിപ്പെടുത്തി, രണ്ട് കോടി കൊടുത്തു ഒതുക്കാനുള്ള ശ്രമം വിജയിച്ചില്ല
ജോസ് തെറ്റയിലിനെ കുടുക്കിയതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധവുമുണ്ടെന്ന സൂചനയാണ് നാട്ടുകാരും പോലീസും നല്‍കുന്നത്. ഒപ്പം മകനെ വിവാഹം കഴിപ്പിച്ച് നല്‍കാത്തതിലെ നീരസവും. ജോസ് തെറ്റയിലിന്റെ ദൃശ്യങ്ങള്‍ ആദ്യം ചിത്രീകരിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും വിദഗ്ദ്ധമായി യുവതി രംഗങ്ങള്‍ ചിത്രീകരിച്ചത് . തെറ്റയിലിനെ വിരട്ടി നിര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ തെറ്റയില്‍ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോളാണ് യുവതി മറ്റ് മാര്‍ഗങ്ങള്‍ തേടിയത്.
ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ ജോസ് തെറ്റയിലിന് അയച്ചുകൊടുത്തു യുവതി ഭീഷണിപ്പെടുത്തിയിരുന്നതായാണു വിവരം. ഇതേത്തുടര്‍ന്നു മധ്യസ്ഥ ചര്‍ച്ചകള്‍ക്കു പുരോഹിതരുള്പ്പെടെയുള്ളവര് രംഗത്തുവന്നു. ഭൂസ്വത്തുവിറ്റ് രണ്ടുകോടി രൂപ കൊടുത്ത് ജോസ് തെറ്റയില്‍ പ്രശ്നം ഒതുക്കിത്തീര്ത്തെന്നു നാട്ടില്‍ പ്രചരണമുണ്ടായി. എന്നാല്‍, തുക കൊടുക്കാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും നാട്ടുകാര്‍ പറയുന്നു.
ജോസ് തെറ്റയിലുമായുള്ള ബന്ധത്തിനു പിന്നിലും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ടെന്നാണു സൂചന. ജോസ് തെറ്റയിലിന് എതിരായ കേസിലെ പരാതിക്കാരി അങ്കമാലി ചെറിയ വാപ്പാലശേരിയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മുഖ്യ പാര്ട്ട്ണറാണെന്നു പോലീസിനു വിവരം ലഭിച്ചു. ഒരു ചെറുകിട വ്യവസായിയും ഇവരുടെ ബിസിനസില്‍ പങ്കാളിയാണ്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഇ.സി.എന്‍ പ്രോപ്പര്‍ട്ടീസിന്റെ ഓഫീസിന്റെ മുകള്‍ നിലയിലാണ് ജോസ് തെറ്റയിലിന്റെ മകന് ആദര്‍ശ് ജോലി ചെയ്തിരുന്ന ആന്‍സ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ജോസ് തെറ്റയില്‍ മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേര്‍ ചേര്‍ന്നാണു ബിസിനസില്‍ പണം മുടക്കാന്‍ തെറ്റയിലിനെ പ്രേരിപ്പിച്ചത്. പണം മുടക്കിയശേഷം ബിസിനസിന്റെ പേരില്‍ തെറ്റയില്‍ പലവട്ടം വിദേശയാത്ര നടത്തി. ബിസിനസിലെ ഈ അടുപ്പമാണു യുവതിയുമായി ഒരുമിച്ചു യാത്ര ചെയ്യാനും മറ്റും തെറ്റയിലിനു സ്വാതന്ത്ര്യം നല്‍കിയത്. തെറ്റയിലിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും യുവതി പണം നല്‍കിയിരുന്നു. മകനുമായി യുവതി കൂടുതല്‍ അടുക്കുന്നുവെന്നറിഞ്ഞപ്പോള് തെറ്റയില്‍ മുംെബെയിലെ ഒരു ബിസിനസ് ഗ്രൂപ്പിന്റെ എച്ച്.ആര്. മാനേജരായി മകനെ പറഞ്ഞയച്ചു. യുവതി മുംെബെയില്‍ എത്തി അല്പനാള് തെറ്റയിലിന്റെ മകന് ആദര്‍ശുമൊത്ത് ഒരുമിച്ചു താമസിച്ചതായും ആരോപണമുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന യുവതിയുടെ സമ്മര്‍ദം ഏറിയപ്പോള്‍ തെറ്റയില്‍ അതിനു സമ്മതിച്ചെങ്കിലും നിശ്ചയിച്ച ദിവസം ആദര്‍ശ് നാട്ടിലെത്തിയില്ല. പരാതിക്കാരി നേരത്തെ വിവാഹം കഴിച്ചതാണെങ്കിലും ആ ബന്ധം ആറുമാസം മാത്രമേ നീണ്ടുനിന്നുള്ളൂ.
https://www.facebook.com/Malayalivartha