മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കില്‍: രാജ്കുമാര് ഉണ്ണി
സംസ്ഥാനത്തെ മദ്യ വ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ബാര്‍ ഉടമ അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണി. ഇതുവരെ ആത്മഹത്യ ചെയ്തത് ബാര്‍ തൊഴിലാളികളാണെങ്കില് ഇപ്പോള്‍ ബാര്‍ ഉടമകളും ആ സ്ഥിതിയിലാണ്. കടം മേടിച്ച് ബാര്‍ നടത്തിയവര്‍ ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല. എലിയേ പേടിച്ച് ഇല്ലം ചുടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു രൂപ പോലും സര്‍ക്കാരിന് ചിലവ് വരാത്ത വ്യവസായത്തില്‍ നിന്നും കോടികള്‍ ലഭിച്ചിരുന്നു. ഇതാണ് ഒരു എലിയെപ്പേടിച്ച സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്. അതേസമയം മന്ത്രി കെ ബാബുവിന് കോഴ കൊടുത്തെന്ന ബിജു രമേശിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു രാജ്കുമാര് ഉണ്ണിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha