കോപ്പിയടിച്ചതിന് ഐജിയ്ക്ക് പണി കിട്ടി, ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു, എല്‍എല്‍എം പരീക്ഷയിലാണു ഐജി കോപ്പിയടിച്ചത്
കോപ്പിയടിക്കാന്‍ മിടുക്കന്മാര് കുട്ടികള്‍ മാത്രമല്ല, മറിച്ച് പോലീസ് ഉദ്യോഗസ്ഥരും കോപ്പിയടിയില്‍ വിദഗ്ദ്ധരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് ഒരു ഐജിയ്ക്ക് പണി കിട്ടി. കോപ്പിയടിച്ചു എന്നതിന്റെ പേരില്‍ ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിടുകയാണ് ചെയ്തതു. തൃശൂര്‍ ഐജി ടി.ജെ. ജോസാണു കോപ്പിയടിക്കാന്‍ തുണ്ടുപേപ്പറുമായി പരീക്ഷാ ഹാളിലെത്തിയത്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ വച്ചു നടന്ന എല്‍എല്‍എം പരീക്ഷയിലാണു ഐജി കോപ്പിയടിച്ചത്.
ഗൈഡിന്റെ പേപ്പറുകളുമായി പരീക്ഷയ്ക്കെത്തിയ ഐജിയെ ഇന്‍വിജിലേറ്റര്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഐജിയാണെന്നറിയാതെ പരീക്ഷാഹാളില്‍ നിന്നിറക്കി വിടുകയും ചെയ്തു. പിന്നീടാണു കോപ്പിയടിച്ച വിരുതന് ഐജിയാണെന്നു അവര്‍ക്ക് മനസിലായത്. സംഭവം സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ടു ചെയ്യുമെന്നു കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ എല്‍എല്‍എം പരീക്ഷ നടന്നു വരികയായിരുന്നു. പരീക്ഷയ്ക്കിടെ ഐജിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഐജിയെ പരിശോധിച്ചപ്പോള്‍ പോക്കറ്റില്‍ ഗൈഡിന്റെ പേപ്പറുകള്‍ കണ്ടെത്തി.
എന്നാല്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ച പേപ്പറുകള്‍ കോളജ് അധികൃതര്‍ക്കു കൈമാറാന്‍ ഐജി തയാറായില്ല. എന്നാല്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതുവാന്‍ ടി.ജെ. ജോസിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് കോളജ് അധികൃതര്‍ ഇപ്പോള്‍. ഡി ബാര്‍ ചെയ്യാന്‍ സര്‍വകലാശാലയോടു ശിപാര്‍ശ ചെയ്യുമെന്നും കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha