ഐജിയുടെ കോപ്പിയടി: ഉത്തരമേഖല എഡിജിപി അന്വേഷിക്കും
തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചു പിടിക്കപ്പെട്ട സംഭവം ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡി അന്വേഷിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനു ശേഷമാകും ഐജിക്കെതിരേയുള്ള നടപടി തീരുമാനിക്കുക. എന്നാല്‍, താന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ഐജി ടി.ജെ. ജോസ് മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടുവെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എഴുതിയ ശേഷമാണു താന്‍ പരീക്ഷാഹാള് വിട്ടതെന്നും ചൊവ്വാഴ്ചത്തെ പരീക്ഷയും എഴുതുമെന്നും ടി.ജെ. ജോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha