വിയര്‍ത്തൊലിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊരു കുളിര്‍ കാറ്റ്, പാമോലിന്‍ കേസില്‍ പ്രതി ചേര്‍ക്കണ്ടെന്ന് ഹൈക്കോടതി, വിഎസിന്റെ ഹര്‍ജി തള്ളി
സോളാര്‍ വിവാദത്തില്‍ ഏറ്റവും അധികം പ്രതിരോധത്തിലായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ചുറ്റിപ്പറ്റി നടന്ന വാര്‍ത്തകളായിരുന്നു അധികവും. ഇതോടെ നിയമസഭ പോലും നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നു. ഇങ്ങനെ ഉമ്മന്‍ ചാണ്ടി വല്ലാതെ വിയര്‍ക്കുന്ന സമയത്താണ് അല്‍പം കുളിര്‍കാറ്റു നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി.
പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്താണ് വി.എസും, അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ശരിവെച്ച് ഇരുവരുടെയും ഹര്‍ജികള്‍ തള്ളുകയായിരുന്നു. ആ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. 2011 ആഗസ്തിലാണ് പാമോലിന്‍ അഴിമതി കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 173 പ്രകാരം തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍ നിന്ന് സ്വയം ഒഴിഞ്ഞിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha