എന്റെ അച്ഛനേയും അമ്മയേയും അവര്‍ കുടുക്കിയതാ...
തന്റെ അച്ഛനേയും അമ്മയേയും കുടുക്കിയതാണെന്ന് രൂപേഷിന്റെയും ഷൈനയുടേയും മകള്‍ ആമി. രൂപേഷിനും ഭാര്യ ഷൈനയ്ക്കും എതിരെ പൊലീസ് ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് ആമി പറഞ്ഞു. പൊലീസ് നെയ്ത കഥകളാണ് പ്രചരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. തൃശൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ആമി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ച് അതിന് വേണ്ടി നിലകൊള്ളുന്നവരാണ് തന്റെ അച്ഛനും അമ്മയും. അവരുടെ മകളെന്ന നിലയില്‍ അഭിമാനമുണ്ട്. അവര്‍ നാടിന് വേണ്ടിയാണ് നിലനില്‍ക്കുന്നത്. അവര്‍ക്കൊപ്പം ജനങ്ങളുണ്ടെന്നും ആമി പറഞ്ഞു. തിയറി പറഞ്ഞു നടക്കുന്നവര്‍ ധാരാളം കാണുമെന്നും എന്നാല്‍ തന്റെ അച്ഛന് നടത്തിയത് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ആമി വ്യക്തമാക്കി.
തന്റെ മാതാപിതാക്കള്‍ ആരുടേയും മുതല്‍ പിടിച്ചു പറിക്കുകയോ സാധാരണക്കാരെ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും വേഗം അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ല. നിയമപരമായ നടപടിയുമായി മുന്നോട്ട് പോകും. മാതാപിതാക്കളെ നേരിട്ട് കാണാനായി കോയന്പത്തൂരിലേക്ക് പോകുന്നുണ്ട്. അവരെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ ഒളിവിലാണെന്ന
വാര്‍ത്ത ആമി നിഷേധിച്ചു. കോയമ്പത്തൂരിനു സമീപം കരുമാറ്റംപെട്ടിയില് വെച്ച് ആന്ധ്രാകര്ണാടക പൊലീസിന്റെ സംയുക്ത സംഘം കഴിഞ്ഞ ദിവസമാണ് രൂപേഷിനെയും ഭാര്യയെയും പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha