വല്യേട്ടന്‍ രക്ഷിച്ചു, ജോസ് തെറ്റയില്‍ രാജിവയ്‌ക്കണമെന്ന ജനതാദളിന്റെ ഒറ്റക്കെട്ടായ തീരുമാനം സിപിഎം പുശ്ചിച്ചുതള്ളി, ലോക്‌സഭ ഇലക്ഷനുമുമ്പ് രാജി വയ്‌ക്കണ്ടെന്ന് സിപിഎം, അത് 20 മണ്‌ഡലങ്ങളേയും ബാധിക്കും
ഇന്ന് ജനതാദള്‍ എസിന്റെ നേതൃയോഗം കൂടിയപ്പോള്‍ ജോസ് തെറ്റയില്‍ രാജി വയ്‌ക്കണമെന്ന അഭിപ്രായമാണ് എല്ലാ നേതാക്കളും പറഞ്ഞത്. പാര്‍ട്ടിയെ ഇത്രത്തോളം പ്രതിക്കൂട്ടിലാക്കിയ ജോസ് തെറ്റയിലിന്റെ നടപടികളെ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. രാജിവച്ച് ജനവിധി തേടുന്നതാണ് നല്ലതെന്ന ഏകകണ്‌ഠമായ അഭിപ്രായവും വന്നു. എന്നാല്‍ സിപിഎമ്മിന്റേയും ഇടതുപക്ഷ മുന്നണിയുടേയും യോഗം നടക്കുന്നതിനാല്‍ അതു കഴിഞ്ഞു ഇത് പുറത്തുവിട്ടാല്‍ മതിയെന്നും ധാരണയായി.
അതേസമയം സിപിഎമ്മിന്റെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം പ്രശ്‌നത്തിന്റെ മറ്റൊരു തലമാണ് വിലയിരുത്തിയത്. ജോസ് തെറ്റയില്‍ രാജി വച്ചാല്‍ ഉടനൊന്നും ഉപതെരഞ്ഞെടുപ്പ് നടത്തില്ല. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൂടെയായിരിക്കും ഈ ഉപ തെരഞ്ഞെടുപ്പും നടക്കുക. യുഡിഎഫിനാകട്ടെ ഇതൊരു നല്ല തെരഞ്ഞെടുപ്പു പ്രചാരണ വിഷയവുമാകും. കേവലം ഒരു സീറ്റില്‍ ബാധിക്കാവുന്ന പ്രശ്‌നം അങ്ങനെ കേരളത്തിലെ 20 ലോക്‌സഭ മണ്‌ഡലങ്ങളേയും ബാധിക്കും. അതു മാത്രമല്ല തെറ്റയില്‍ രാജിവച്ചാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുകയും ചെയ്യും. കൂടാതെ തെറ്റയില്‍ രാജി വച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാവുകയും സര്‍ക്കാര്‍ രാഷ്‌ട്രീയമായി മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. വരുന്ന ഉപ തെരഞ്ഞെടുപ്പില്‍ അങ്കമാലി തിരിച്ചു പിടിക്കാന്‍ വളരെ പ്രയാസവുമായിരിക്കാം. അങ്ങനെയാണ് തെറ്റയില്‍ ഉടന്‍ രാജി വയ്‌ക്കണ്ടെന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നത്. പക്ഷേ ഇതെങ്ങനെ പുറത്തുപറയും. അതിനുള്ള കാരണവും മുന്നില്‍ തന്നെയുണ്ടല്ലോ.
അതോടെ ഉടന്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കുമെന്ന് വീമ്പിളക്കിയവരെല്ലാം ഒറ്റ ദിവസം കൊണ്ടു മലക്കം മറിഞ്ഞു. സമാന കേസുള്ള ഗണേഷ്‌കുമാറും, എ.ടി. ജോര്‍ജും രാജിവച്ചില്ലല്ലോ, പിന്നെന്തിനാ കീഴ്‌വഴക്കമുണ്ടാക്കുന്നതെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഇപ്പോഴാണെങ്കില്‍ എ.ടി. ജോര്‍ജ് പ്രശ്‌നവും കത്തി നില്‍ക്കുകയാണല്ലോ. പിന്നെന്തിന് ജോസ് തെറ്റയില്‍ മാത്രം രാജിവയ്‌ക്കണം, ഒരു വീഡിയോയുടെ പേരിലോ?
https://www.facebook.com/Malayalivartha