രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു
തിങ്കളാഴ്ച്ച അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരമാണ് മക്കളായ ആമിക്കും തച്ചുവിനും മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചത്. ഇന്ന് രാവിലെയാണ് മക്കള്‍ രൂപേഷിനെയും ഷൈനയെയും കാണാന്‍ ജയിലില്‍ എത്തിയത്. മാതാപാതാക്കളെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മൂന്നുമണിക്കൂറോളം ഇവര്‍ സന്ദര്‍ശനമുറിയില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവരെ കാണാന്‍ അനുവദിച്ചില്ല.
രൂപേഷിന്റെ സഹോദരന്മാര്ക്കൊപ്പമാണ് ആമിയും തച്ചുവും ജയിലിലെത്തിയത്. ജയിലിലെ സന്ദര്‍ശനമുറിയിലേക്ക് ഇവരെ ജയില്‍ അധികൃതര്‍ കടത്തിവിട്ടില്ല. കൊണ്ടുവന്ന വസ്ത്രങ്ങള്‍ രൂപേഷിനും ഷൈനയ്ക്കും കൈമാറാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ലെന്ന് പുറത്തിറങ്ങിയ രൂപേഷിന്റെ സഹോദരന് രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
രൂപേഷിനെയും സംഘത്തിനെയും ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടാണ് കേരളാ പൊലീസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തമിഴ്നാട് പൊലീസിന്റെ ക്യൂബ്രാഞ്ചും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്റെ ആവശ്യം പരിഗണിച്ച് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുകയാണെങ്കില്‍ വയനാട്ടിലായിരിക്കും ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോകുക. ഇതിനായി മാനന്തവാടി ഡിവൈഎസ്പി കോയമ്പത്തൂരിലെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha