മംഗല്യത്തിന് ഇനി മൂന്ന് നാള് മാത്രം... മന്ത്രിക്കല്യാണം ആഘോഷമാക്കാനുള്ള തിരക്കില്‍ വാളാട് ഗ്രാമം, സോണിയ ഗാന്ധിയ്ക്കും രാഹുലിനും ക്ഷണം
കല്യാണം പൊടി പൊടിക്കാനുള്ള തിരക്കിലാണ് മന്ത്രി ജയലക്ഷ്മിയും വാളാട് ഗ്രാമവും. വാളാട് ഗ്രാമത്തില്‍ വിവാഹം ആഘോഷമാക്കാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. വയനാട് മാനന്തവാടിക്കടുത്ത വാളാട് ഗ്രാമത്തില്‍ ഇപ്പോള്‍ ശരിക്കും ഉത്സവത്തിന്റെ പ്രതീതിയാണ്. വിഐപികള്‍ എത്തുന്ന ഈ മന്ത്രിക്കല്യാണം കാണാനുള്ള സന്തോഷത്തിലാണ് നാട്ടുകാരും വീട്ടുകാരും. ഇനി വെറും മൂന്ന് നാള് കൂടിയേയുള്ളൂ വിവാഹത്തിന്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ യാതൊന്നും പൂര്‍ത്തിയായിട്ടില്ല.
വിവാഹക്കാര്യത്തില്‍ പി കെ ജയലക്ഷ്മിയ്ക്ക് രാഷ്ട്രീയമില്ല. അത് കൊണ്ട് തന്നെ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍ പലരും. പാലോട്ട് കുറിച്ച്യത്തറവാട്ടില് ഒരുക്കം അന്തിമഘട്ടത്തിലാണ്. മന്ത്രിയുടെ വിവാഹം ഗംഭീരമായി നടത്തണം അത്രമാത്രമേ ഇപ്പോള്‍ വാളാട് ഗ്രാമത്തിലെ നാട്ടുകാര്‍ക്ക് മുന്നിലുള്ളൂ. മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയായ ജയലക്ഷ്മിയുടെ വിവാഹത്തിന് മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിമാരും എത്തും. അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ വേറെയും. ജയലക്ഷ്മി വിവാഹിതയാകുന്നത് ഒട്ടേറെ പ്രത്യേകതകളോടെയാണ്. സംസ്ഥാനത്തെ രണ്ടാമത്തേതും വയനാട്ടിലെ ആദ്യത്തേതുമായ മന്ത്രിക്കല്യാണമാണ് പത്തിന് നടക്കുന്നത്. സംസ്ഥാനത്തെ ആദ്യ മന്ത്രിക്കല്യാണം കെ.ആര്. ഗൗരിയമ്മയുടേതായിരുന്നു. അന്ന് വിവാഹം കഴിച്ചത് മന്ത്രിയായിരുന്ന ടി വി തോമസിനെയായിരുന്നു.
എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധി മുതല്‍ കേന്ദ്ര, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെയെല്ലാം വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കുറിച്യ സമുദായ ആചാരപ്രകാരം വധു കല്യാണം ക്ഷണിക്കുക പതിവില്ലാത്തതിനാല്‍ അച്ഛന് കുഞ്ഞാമനാണു നേരിട്ടും അല്ലാതെയും എല്ലാവരെയും ക്ഷണിച്ചത്. വിവാഹ സംബന്ധമായ ഒരുക്കങ്ങള്‍ക്കൊന്നും മന്ത്രിയുടെ സാന്നിധ്യമില്ല. 8000 പേരെയാണ് ക്ഷണിച്ചതെങ്കിലും 5000 പേര് പങ്കെടുക്കുമെന്നാണ് കുടുംബക്കാര് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന് തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്. രാവിലെ 9.15നും 10.15നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണു വിവാഹച്ചടങ്ങ്.
വി.ഐ.പികള്‍ക്കായി കതിര്മണ്ഡപത്തോടു ചേര്‍ന്നു വാഹന പാര്‍ക്കിങ്ങിനും ഭക്ഷണത്തിനും പന്തലൊരുക്കിയിട്ടുണ്ട്. 800 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പന്തലിന്റെ പണി പൂര്‍ത്തിയായി വരികയാണ്. മൂന്നിനം പായസമുള്‍പ്പെടെയുള്ള സദ്യയൊരുക്കുന്നതു പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ്. നേരത്തെ ലാളിത്യം നിറഞ്ഞ മന്ത്രിയുടെ വിവാഹ ക്ഷണക്കത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. മന്ത്രിയാണെങ്കിലും യാതൊരുവിധ ആഡംബരങ്ങളുമില്ലാതെയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ അച്ചടിച്ചിരിക്കുന്ന കത്തില്‍ വിവാഹത്തിന് എത്തിച്ചേരേണ്ട വഴിയും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha