ഉമ്മന്‍ ചാണ്ടിയുടെ കൂടെ നിന്നവര്‍ ഒന്നൊന്നായി കൊഴിയുന്നു, അഡീഷണല്‍ പി.എ ജിക്കുമോന്‍ ജേക്കബ് രാജിവച്ചു, കാരണം സരിതയുമായുള്ള ബന്ധംതന്നെ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെങ്കിലും മുഖ്യമന്ത്രിയുടെ വലം കൈകളായ വിശ്വസ്‌തരാണ് പടിയിറങ്ങുന്നത്. പേഴ്‌സണല്‍ സ്റ്റാഫിലെ ടെനി ജോപ്പനെ ആരോപണ വിധേയനായ ഉടന്‍ തന്നെ ഉമ്മന്‍ചാണ്ടി പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായ സലിം രാജിനെ തിരികെ പോലീസിലേക്ക് തന്നെ പറഞ്ഞു വിടുകയും ചെയ്‌തു. ഇതിനിടെ സലിം രാജിനെതിരെ നിയമഭയില്‍ പോലും പരാമര്‍ശമുണ്ടാവുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ മരുകന്‍ പരാതിപ്പെടുന്ന ആളും സലിംരാജാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ സഭയ്‌ക്ക് പുറത്തും പറഞ്ഞു. കഴിഞ്ഞ ദിവസം സലിംരാജിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ടെനി ജോപ്പനൊപ്പം ജിക്കുമോന്‍ ജേക്കബിനും സരിത എസ് നായരുമായി ഏറെ അടുപ്പമുണ്ടെന്നു നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് മുഖ്യമന്ത്രിയെ ഏറെ പ്രതിരോധത്തിലുമാക്കി. ജില്ലയ്‌ക്ക് പുറത്തു പോകുമ്പോള്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നത് അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ജിക്കുമോന്‍ ജേക്കബ് ആണ്. സരിതയുടെ ഫോണിലേക്ക് ജിക്കുവും നിരവധി തവണ വിളിച്ചിരുന്നതിന്റെ തെളിവും ലഭ്യമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജിക്കുമോന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജിക്കവിന്റെ പേരും സോളാര്‍ തട്ടിപ്പില്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ജിക്കുമോന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല.
എന്തായാലും സോളാര്‍ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ എണ്ണം മൂന്നായി. ഇനിയും പലരും പുറത്താകുമെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha