ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് മലയാളി
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന ഹെലികോപ്‌ടറിന്റെ പൈലറ്റ് മലയാളി. ഫ്‌ളൈറ്റ് ലെഫ്. കെ. പ്രവീണാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്‌ച പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് വ്യോമസേനയുടെ എംഐ 17 വി5 ഹെലികോപ്‌ടര്‍ ഗൗരികണ്ഡില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വ്യോമസേനാ അംഗങ്ങള്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്നാണ് സൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.
https://www.facebook.com/Malayalivartha