വി.എസ്. ഇടപെടുന്നു... മുസ്ലീംലീഗ് ഒരു സമാന്തര സര്‍ക്കാര്‍, ആയുധ ഇടപാടില്‍ പ്രതിയായ അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹത, കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്‌പോര്‍ട്ട് ഓഫീസറാക്കിയത് പെണ്‍വാണിഭത്തിന് കടത്താന്‍
മുസ്ലീം ലീഗിനും കുഞ്ഞാലക്കുട്ടിക്കും എതിരെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ശക്തമായി ആഞ്ഞടിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആയുധക്കടത്തില്‍ ചോദ്യം ചെയ്യപ്പെടാനിരിക്കേയാണ് അബ്ബാസ് സേട്ട് മരണപ്പെടുന്നത്. രാജ്യരക്ഷ പണയപ്പെടുത്തി കസേര നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വി.എസ് നല്‍കി. മുസ്‌ലിം ലീഗ് ഒരു സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് ഇതാദ്യമായല്ല ഗണ്‍മാന്‍മാര്‍ക്ക് വഴിവിട്ട് സഹായം നല്‍കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമനം നല്‍കി. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസുകാരന്‍ പാസ്‌പോര്‍ട്ട് ഓഫീസറാകുന്നത്. ഇയാള്‍ വഴി പെണ്‍വാണിഭത്തിനും മറ്റും സ്ത്രീകളെ വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. 137 കേസുള്‍ പുറത്തുവന്നു. ഇയാളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പി അനധികൃത ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനെ ശകാരിക്കാനാണ് കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും ശ്രമിച്ചത്. റദ്ദാക്കിയ അനധികൃത പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ കോഴിക്കോട്, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഉത്തരവും നല്‍കി. രാജ്യദ്രോഹവും വിദേശരാജ്യങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയുമാണ് ലീഗ് മന്ത്രിമാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി എ.കെ ആന്റണിക്കും കത്ത് നല്‍കും.
കരിപ്പൂര്‍ വഴിയുള്ള പെണ്‍വാണിഭത്തിന് സ്ത്രീകളെ കടത്താനും പാകിസ്താനില്‍ നിന്ന് കള്ളനോട്ട് കടത്താനൂം ഒത്താശ ചെയ്തു കൊടുക്കുന്നു. ആയുധക്കടത്തും കള്ളനോട്ട് കടത്തും എന്‍ഐ അന്വേഷിക്കണം.
കേരളത്തില്‍നിന്നും പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ വിദേശത്തേക്ക് അയക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. പെണ്‍കടത്തിനു പുറമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ട് കടത്തിനും ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിരിക്കാം. റദ്ദാക്കിയ പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നത് രാജ്യദ്രോഹമാണ്. ഇതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കും താന്‍ കത്തയക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സോളാര്‍ തട്ടിപ്പിന് ഇരയായവര്‍ നല്‍കിയത് നിയമപരമല്ലാത്ത പണമാണ്. തട്ടിപ്പിനെതിരെ പരാതി നല്‍കിയാല്‍ എന്തനുഭവമായിരിക്കുമെന്നാണ് ബംഗലൂരു വ്യവസായി കുരുവിളയുടെ അറസ്റ്റു നല്‍കുന്ന സൂചന. അനധികൃത സ്വത്തിനെകുറിച്ച് അന്വേഷിക്കുന്ന മുഖ്യമന്ത്രി തന്റെ പാവം പയ്യന്‍ കുരുവിളയുടെ സ്വത്ത് കൂടി അന്വേഷിക്കണം.
ലൈംഗീക വിവാദത്തില്‍പെട്ട മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ജോസ് തെറ്റയില്‍ ഏതാനും ദിവസത്തിനകം രാജിവെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വി.എസ്. പറഞ്ഞു.
https://www.facebook.com/Malayalivartha