മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു
മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഗതാഗത മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിപദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ കെ. ലീലാദേവി. പ്രൊഫ. എന്‍. ജയരാജ് എം.എല്‍ .എ ഉള്‍പ്പടെ എട്ടുപേരാണ് മക്കള്‍. കെ.പി കൃഷ്ണന്‍ നായരുടെയും കുട്ടിയമ്മയുടെയും മകനായി 1927 ഒക്ടോബര്‍ 23നാണ് ജനനം. ഏറെകാലം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വാഴൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് 1954 ല്‍ പി.എസ്.പി സ്ഥാനാര്‍ഥിയായി ജയിച്ചു. 1963, 1970, 1977, 1991, 1996, 2001 വര്‍ഷങ്ങളിലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha