കളി എന്നോടും വേണ്ട... വിഎസിന് എന്തോ തകറാറ് പറ്റിയുട്ടെന്ന് കുഞ്ഞാലിക്കുട്ടി, അതേപറ്റിയാണ് അന്വേഷണവും നടപടികളും വേണ്ടത്, മരവിച്ച ഹൃദയവുമായി നടക്കുന്നതെന്തിനാ, മനുഷ്യനായാല്‍ മനുഷ്യത്വം വേണം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. അതേ പറ്റിയാണ് അന്വേഷണവും നടപടികളും വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറച്ചു ദിവസമായി വിഎസിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. അതെന്താണെന്ന് അറിയാനാണ് അന്വേഷണം നടത്തേണ്ടത്. മരവിച്ച ഹൃദയവുമായി നടന്നിട്ട് എന്താ കാര്യം. മനുഷ്യനായാല്‍ മനുഷ്യനോട് അല്‍പം മനുഷ്യത്വം വേണം. അബ്‌ദുള്‍ റഷീദ് തന്റെ ഗണ്‍മാനായിരുന്നത് 10 കൊല്ലം മുമ്പാണ്. മരിച്ച് ഖബറില്‍ കിടക്കുന്ന മനുഷ്യനെ കുറിച്ചാണ് വിഎസ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഎസ് വിഷാദ രോഗിയാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ആയുധക്കടത്തില്‍ ചോദ്യം ചെയ്യപ്പെടാനിരിക്കേയാണ് അബ്ബാസ് സേട്ട് മരണപ്പെടുന്നത്. രാജ്യരക്ഷ പണയപ്പെടുത്തി കസേര നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വി.എസ് നല്‍കി. മുസ്‌ലിം ലീഗ് ഒരു സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമനം നല്‍കി. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസുകാരന്‍ പാസ്‌പോര്‍ട്ട് ഓഫീസറാകുന്നത്. ഇയാള്‍ വഴി പെണ്‍വാണിഭത്തിനും മറ്റും സ്ത്രീകളെ വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും വിഎസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha