നാട്ടിലും വീട്ടിലും നില്‍ക്കകള്ളിയില്ലാതെ തെറ്റയില്‍ ഒളിവില്‍; രാജി ഉടന്‍ ഉണ്ടാകുമെന്ന് സൂചന
ലൈംഗികാരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നാണ് അറിയുന്നത്. ഇന്നോ നാളേയോ തെറ്റയില്‍ രാജിവെച്ചേക്കും. എന്നാല്‍ തെറ്റയില്‍ ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും അറിവില്ല. പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസിന് രാജിക്കത്ത് കൈമാറിയശേഷം ഒളിവില്‍ പോയി എന്നാണ് കരുതുന്നത്. ഇനി പൊതു ജീവിതത്തിലേക്ക് ഇല്ലെന്ന് സുഹൃത്തുക്കളോടും മറ്റും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ലൈംഗികാരോപണ വാര്‍ത്തകള്‍ വന്നതിനുശേഷം തെറ്റയില്‍ വീട്ടിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മകന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന പെണ്‍ക്കുട്ടിയാണ് തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത് എന്നുതന്നെയാണ് സൂചന. എന്നാല്‍ പെണ്‍ക്കുട്ടിയെക്കുറിച്ച് തെറ്റയിലിന്റെ ഭാര്യക്ക് ചില സംശയങ്ങള്‍ ഉണ്ടായതിനാല്‍ വിവാഹം നടക്കില്ലെന്ന അവസ്ഥയില്‍ എത്തിയതായും അതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചതെന്നുമാണ് അറിയുന്നത്. മകന്റെ ഭാവി വധുവുമായി അച്ഛനുള്ള ബന്ധം പുറത്തായതോടെ ഭാര്യ ആത്മഹത്യാ ഭീഷണിവരെ മുഴക്കി.
തെറ്റയില്‍ രാജിവെക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.സ്.അച്ച്യുതാനന്ദന്‍ പറഞ്ഞു. കൂടാതെ ഇടതു മുന്നണിയില്‍ സി.പി.ഐയ്‌ക്കും, ആര്‍.എസ്.പിക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. താന്‍ രാജിക്ക് സന്നദ്ധനാണെന്ന് തെറ്റയില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് പിണറായി വിജയന്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെറ്റയില്‍ രാജിവെക്കുന്നത് പാര്‍ട്ടിക്ക് ദോഷകരമായിരിക്കും എന്നാണ് പിണറായിയുടെ പക്ഷം. എന്നാല്‍ മുന്നണിക്കുള്ളില്‍ നിന്നു തന്നെ സമ്മര്‍ദ്ധം ശക്തമായതോടെ നിലപാട് മയപ്പെടുത്താന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുകയാണ്. രാജി ഉണ്ടായാല്‍ ജനതാദളിനു പകരം സി.പി.എം സ്ഥാനാര്‍ത്ഥിയാകും ആ സീറ്റില്‍ മത്സരിക്കുക.
ഐക്യമുന്നണിയിലെ പല നേതാക്കന്‍മാരും ഇത്തരത്തില്‍ ലൈംഗികാരോപണങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അവരുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തു വന്നവരാണ് ഇടതുപക്ഷക്കാര്‍. തെറ്റയില്‍ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. അതിനാല്‍ തെറ്റയിലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണിക്ക് ചെയ്യാനില്ല.
https://www.facebook.com/Malayalivartha