മുന്‍മന്ത്രി എ.സി.ഷണ്‍മുഖദാസ് അന്തരിച്ചു, ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം
എന്‍. സി.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. 1980 ലെ നായനാര്‍ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായി. 87 ല്‍ വീണ്ടും നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിന്റെ ചുമതലയുമായി മന്ത്രിയായി. 96 ലെ നായനാര്‍ മന്ത്രിസഭയിലും ആരോഗ്യവും സ്‌പോര്‍ട്‌സും കൈകാര്യം ചെയ്തു. 2001 ലാണ് അവസാനം നിയമസഭയിലേക്ക് മത്സരിച്ചത്. 1939 ജനവരി അഞ്ചിന് ജനിച്ച ഷണ്‍മുഖദാസ് ഗോവവിമോചന സമരത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തി. കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും നേതൃത്വം വഹിച്ച ഷണ്‍മുഖദാസ് മലപ്പുറം, കോഴിക്കോട് ഡി.സി.സികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1971 ല്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി. 1978-80 കാലത്ത് കെ.പി.സി.സി സെക്രട്ടറിയായി.
https://www.facebook.com/Malayalivartha