മുസ്ലീം വിവാഹം; പ്രായം 18 ആക്കി വീണ്ടും സര്‍ക്കുലര്‍; ആദ്യ സര്‍ക്കുലര്‍ ജമൈക്കന്‍ നിയമം ഇന്ത്യയുടേതാണെന്ന് തെറ്റിദ്ധരിച്ച്
മുസ്ലിം പെണ്‍ക്കുട്ടികളുടെ വിവാഹം പതിനാറാക്കണമെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനിമുതല്‍ നിയമ സാധുത ഉണ്ടാകില്ല. എന്നാല്‍ ഇന്നലെ വരെ നടന്ന വിവാഹങ്ങള്‍ക്ക് പുതിയ ഉത്തരവ് ബാധകമാകില്ല.
പതിനാറു വയസിനു മുകളിലുള്ള പെണ്‍ക്കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന സര്‍ക്കുലറാണ് നേരത്തെ വിവാദത്തിലായത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തെ അപ്രസക്തമാക്കിയുള്ളതായിരുന്നു ആ സര്‍ക്കുലര്‍. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ആദ്യസര്‍ക്കുലര്‍ ഇറക്കിയതെന്ന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിക്കൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി. ജമൈക്കയിലെ നിയമം ഇന്ത്യയുടേതാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha