ഇനി മഴപെയ്‌തില്ലെന്ന് പറയരുത്; കേരളത്തില്‍ റെക്കോഡ് മഴ
ഇനി മഴപെയ്‌തില്ലെന്ന പരാതി പറയരുത്. ഇത്തവണ കേരളത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ. ജൂണ്‍ ഒന്നു മുതല്‍ 26 വരെ സംസ്ഥാനത്ത് 80 ശതമാനത്തില്‍ അധികം മഴ ലഭിച്ചുവെന്നാണ് കണക്ക്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കണ്ണൂരില്‍ 103 ശതമാനവും, ഇടുക്കിയില്‍ 99 ശതമാനവും അധികം മഴയാണ് ലഭിച്ചത്. എറണാകുളത്ത് 96, തിരുവനന്തപുരത്ത് 80, ആലപ്പുഴയിലും വയനാട്ടിലും 77 ശതമാനം വീതം മഴ അധികം ലഭിച്ചു. 31 വര്‍ഷത്തെ റെക്കോഡ് മഴയാണിത്.82 മുതലുള്ള മഴയുടെ കണക്കെടുത്താല്‍ 85 ലാണ്. ഏറ്റവും കുറവ് 97ലും ആയിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ വന്‍ കുറവാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha