സോളാറില്‍ പെട്ട് രാജിവെച്ച ജിക്കു വിദേശത്തേക്ക് മുങ്ങാന്‍ ശ്രമിക്കുന്നു; മുഖ്യനുമായുള്ള അടുത്ത ബന്ധത്താലാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതിപക്ഷം
സോളാറില്‍ നിന്നും വമിച്ച ചൂടേറ്റ് തളര്‍ന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജോപ്പനെ അറസ്റ്റ് ചെയ്‌ത് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്‌തിരിക്കുകയാണ്. തന്നേയും എപ്പോള്‍ വേണമെങ്കിലും അറസ്‌റ്റ് ചെയ്‌തേക്കാം എന്ന ഭയം കൊണ്ടായിരിക്കാം മുഖ്യമന്ത്രിയുടെ മുന്‍ പി.എ ജിക്കുമോന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
സോളാര്‍ തട്ടിപ്പിന്റെ പേരില്‍ തന്നെയാണ് ജിക്കുവും രാജിവെച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.അതിനിടയിലാണ് ബഹറിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാനുള്ള ജിക്കുവിന്റെ ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ജിക്കു എന്നും അതിനാലാണ് ജോപ്പനെ അറസ്റ്റു ചെയ്‌തിട്ടും ജിക്കുവിനെ ഇതുവരെ അറസ്റ്റു ചെയ്യാത്തതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സോളാര്‍ തട്ടിപ്പിലെ പ്രതി സരിത.എസ്.നായരുമായി അടുത്ത ബന്ധമാണ് ജിക്കുവിനുള്ളത്. ഇതിന്റെ തെളിവായി ഇവര്‍ പരസ്‌പരം ബന്ധപ്പെട്ടതായുള്ള ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുമുണ്ട്. മുന്നൂറോളം തവണയാണ് ഫോണ്‍വിളികള്‍ നടന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിക്കുവിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ അറസ്‌റ്റ് ചെയ്‌തില്ല.
https://www.facebook.com/Malayalivartha