അവാര്‍ഡ് നേടി വന്ന മുഖ്യമന്ത്രിയെ കാത്ത് കരിങ്കൊടിമേള, ആലുവയിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും ഡിവൈഎഫ്‌ഐ വക, ചാക്കയില്‍ യുവമോര്‍ച്ച, ഗതികെട്ട മുഖ്യമന്ത്രി പോയത് കുറുക്കു വഴിയിലൂടെ
പാവം ഒരു സംസഥാന മുഖ്യമന്ത്രിയുടെ ഒരു ഗതികേടേ. ആരും കൊതിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനകീയ ഭരണാധികാരി അവാര്‍ഡ് നേടി വന്ന ഉമ്മന്‍ ചാണ്ടി ഇതൊട്ടും പ്രതീക്ഷിച്ചു കാണില്ല. അഭിനന്ദന പ്രവാഹമേള്‍ക്കേണ്ട സമയത്താണ് ഒരു കരിങ്കൊടി പ്രയോഗം. ഫലത്തില്‍ മുഖ്യമന്ത്രിക്കു കിട്ടിയ ഈ അവാര്‍ഡിന്റെ മാഹാത്മ്യം കുറയ്‌ക്കാന്‍ മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ തന്നെ ശ്രമിച്ചു. സരിതപ്രശ്‌നവും മറ്റും മുഖ്യമന്ത്രിയുടെ അവാര്‍ഡിന്റെ പ്രഭ കെടുത്തിക്കളഞ്ഞു. അതിനിടയ്‌ക്കാണ് മുഖ്യമന്ത്രി കേരളത്തിലില്ലാത്ത തക്കം നോക്കി മുഖ്യമന്ത്രിയുടെ മുന്‍ പിഎ ആയ ടെനി ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്.
ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. പുലര്‍ച്ചെ മൂന്നുമണിയോടെ ബഹ്‌റിനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കവേയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നാല്പതോളം വരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാദ്യ മേളത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും കരിങ്കൊടിയുമായി ഡിവൈഎഫ്‌ഐക്കാരുമെത്തി.
തുടര്‍ന്ന് പോലീസ് ഒരുവിധത്തില്‍ മുഖ്യമന്ത്രിയെ കാറില്‍ കയറ്റി ക്ലിഫ്‌ഹൗസിലേക്ക് കൊണ്ടു പോയി. എന്നാല്‍ ചാക്ക ബൈപാസില്‍ എത്തിയപ്പോഴേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു അടുത്തുവരെ എത്തി. വഴിനീളെ കൂടുതല്‍ പ്രതിക്ഷേധമുണ്ടാകുമെന്നുള്ള പോലീസിന്റെ അഭ്യര്‍ത്ഥനമാനിച്ച് കുറുക്കുവഴിയിലൂടെയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയത്.
എന്നാല്‍ ക്ലിഫ് ഹൗസ് പരിസരത്തും സെക്രട്ടറിയേറ്റിലും പ്രതിപക്ഷ സംഘടനകളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha