സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോനെ അറസ്റ്റ് ചെയ്യണമെന്ന് പി.സി.ജോര്‍ജ്
സോളാര്‍ തട്ടിപ്പ് കേസില്‍ ചലച്ചിത്രതാരം ശാലു മേനോനെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ടെന്നി ജോപ്പന്‍ അറസ്റ്റിലായതുകൊണ്ട് മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ലായിരുന്നുവെന്നും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു. സോളാര്‍ ഇടപാടില്‍ സരിത എസ്. നായരിലൂടെ ബിജു രാധാകൃഷ്ണന്‍ തട്ടിയെടുത്ത പണത്തിന്റെ പങ്ക് ശാലു മേനോനും കിട്ടിയിട്ടുണ്ട്. ശാലു മേനോനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാവും. ഇപ്പോഴത്തെ കേസും അന്വേഷണവുമൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ബിജുവിന്റെ ആദ്യഭാര്യ രശ്മിയെ പോലെ സരിത എസ്. നായരും കൊല്ലപ്പെടുമായിരുന്നു
https://www.facebook.com/Malayalivartha