ഇതൊരു വലിയ പോരായ്മ തന്നെയാണ്; ഇനി ആകെയുള്ള വഴി വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക; പ്രതികരണവുമായി എം എ ബേബി രംഗത്ത്
പൊലീസ് നിയമ ഭേദഗതി വിമർശനം ഉണ്ടാക്കും വിധം കൊണ്ടുവന്നത് പോരായ്മയാണ്. പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്തിട്ടാണെന്ന വെളിപ്പെടുത്തലുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി . അതിനു മുമ്പുളള കാര്യങ്ങൾ ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കി.വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്.
എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്തി പരസ്യമായി പ്രകടമാക്കുകയാണ് എം എ ബേബി പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമർശനങ്ങൾ പാർട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയർന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha