ഇതാണ് എട്ടിന്റെപണി, ഉപമുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ലീഗ് കളിച്ചതിനുള്ള പണി, പാസ്‌പോര്‍ട്ട് തിരിമറിക്കും, സ്‌ത്രീകളെ കടത്തിയതിനും എതിരെ വിഎസ് മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നണി മാറാനോ ഭരണം കളയാനോ ലീഗിനാവില്ല
![](https://www.malayalivartha.com/assets/coverphotos/w330/1889.jpg)
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് മുസ്ലീംലീഗ് കടക്കുകയാണ്. ഐക്യമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ രമേഷ് ചെന്നിത്തലയാണ് ആരും പറയാന്‍ മടിക്കുന്ന ചില സത്യങ്ങള്‍ പറഞ്ഞത്. പറഞ്ഞത് സത്യങ്ങളാണെങ്കിലും സത്യങ്ങള്‍ പറയുന്നതിന് ഒരു വേദിയുണ്ടല്ലോ. അതിന് പുറത്ത് കെപിസിസി അധ്യക്ഷന്‍ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞതാണ് ലീഗിനെ ആകെ വേദനിപ്പിച്ചത്. മറ്റേതങ്കിലുമൊരു നേതാവാണ് ലീഗിനെതിരെ ഒരു ചെറു വിരല്‍ അനക്കിയെങ്കില്‍ കാണാമായിരുന്നു പുകില്‍. മുസ്ലീം ലീഗാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞ ഉടന്‍ തന്നെ ക്ലിഫ് ഹൗസിലേക്ക് പ്രകടനം നടത്തിയത് രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഇതിനിടെ എത്ര കോണ്‍ഗ്രസ് നേതാക്കളാണ് മുസ്ലീംലീഗിന്റെ മുമ്പില്‍ മുട്ടു മടക്കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുതല്‍ ആര്യാടന്‍ മുഹമ്മദ് വരെ ലീഗിന്റെ പ്രതിഷേധത്തിനു മുമ്പില്‍ അവസാനം തോറ്റു പോയി.
രമേഷ് ചെന്നിത്തലയുടെ പ്രസ്ഥാവന കരുതിക്കൂട്ടിയുള്ളത് തന്നെയായിരുന്നു. ഐ ഗ്രൂപ്പിന്റെ വ്യക്തമായ പ്ലാനനുസരിച്ചാണ് ചെന്നിത്തല മുസ്ലീം ലീഗിനെതിരെ തുറന്നടിച്ചത്. ഒപ്പം ആര്‍പ്പു വിളികളുമായി ആര്യാടനും കെ. മുരളീധരനും ഒപ്പം കൂടി. ലീഗിന്റെ മുമ്പില്‍ പലപ്പേഴായി നാണം കെട്ട നേതാക്കന്മാരാണ് ഇവര്‍.
ചെന്നിത്തലയും മുസ്ലീം ലീഗുമായി അകന്നത് ഉപമുഖ്യമന്ത്രി പ്രശ്‌നത്തിലാണ്. അതുവരെ ലീഗിന്റെ എല്ലാം ആവശ്യങ്ങള്‍ക്കും പ്രത്യേകിച്ച് അഞ്ചാം മന്ത്രി വരെ മുന്നില്‍ നിന്ന് നടത്തി കൊടുത്ത ആളാണ് ചെന്നിത്തല. എന്നാല്‍ ഏറെ ആഗ്രഹിച്ചിരുന്ന ചെന്നിത്തലയുടെ മുഖ്യമന്ത്രി പദത്തിന് എതിരു നിന്നത് മുസ്ലീം ലീഗായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു മുസ്ലീം ലീഗിന്റെ ഈ നീക്കം. എ ഗ്രൂപ്പുമായി ചേര്‍ന്നുള്ള മുസ്ലീം ലീഗിന്റെ ഈ നീക്കമാണ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിന് ദുരന്തപര്യവസാനമാക്കിയത്.
ചെന്നിത്തല കാത്തിരുന്നു. മുഖ്യമന്ത്രി സോളാറില്‍ വെന്തുരുകുന്ന സമയത്താണ് പഴയ പെണ്‍വിഷയം പുത്തന്‍ കുപ്പിയിലാക്കിക്കൊണ്ട് വിഎസ് അച്യുതാനന്ദന്‍ എത്തുന്നത്. പാസ്‌പോര്‍ട്ട് തിരിമറിയിലൂടെ പെണ്‍വാണിഭവും, തീവ്രവാദവും നടത്തുകയാണെന്നാണ് വിഎസ് പറഞ്ഞത്. മന്ത്രി കുഞ്ഞാലി കുട്ടിയുടേയും, മുസ്ലീംലീഗ് സെക്രട്ടറി കെപിഎ മജീദിന്ററേയും മുന്‍ ഗണ്‍മാനായിരുന്ന അബ്‌ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാന്‍ കൂട്ടു നിന്നത് കേന്ദ്രമന്ത്രി ഇ അഹമ്മദാണെന്നും വിഎസ് പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി എകെ ആന്റണിക്കും കത്തും നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇങ്ങനെ മുസ്ലീംലീഗ് നട്ടം തിരിയുമ്പോഴാണ് ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ആക്ഷേപവുമായി ചെന്നിത്തല എത്തുന്നത്.
മുസ്ലിംലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിനു ബാധ്യതയാണെന്നു കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നടിച്ചു. കോണ്‍ഗ്രസ് പലപ്പോഴായി നേരിട്ട തകര്‍ച്ചയ്‌ക്കൊക്കെ കാരണമായതു സമുദായ സംഘടനകളായിരുന്നു. ഇത്തരം സംഘടനകള്‍ക്കു പാര്‍ട്ടിയില്‍ ലക്ഷ്‌മണരേഖ വേണമെന്നും ഇക്കാര്യം തുറന്നുപറയാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നല്ല മറുപടി പറയാന്‍ അറിയാത്ത നേതാക്കന്മാരല്ല മുസ്ലീംലീഗിലേത്. പക്ഷേ ഒന്നു ചിന്തിച്ചു. ചെന്നിത്തലയ്‌ക്ക് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ മിണ്ടാതിരിക്കില്ല. നേതാക്കന്മാര്‍ ഒന്നു കണ്ണു ചിമ്മിയാല്‍ ലീഗ് പ്രവര്‍ത്തകരും കൂടോടെയിളവും. അതു ചിലപ്പോള്‍ ഭരണത്തേപ്പോലും ബാധിക്കും. മനുഷ്യത്വമില്ലാത്ത വിഎസ് വീണ്ടും ഭരണത്തില്‍ വന്നാല്‍. ചിന്തിക്കാന്‍ പറ്റില്ല. മുന്‍ ഗണ്‍മാന്റെ മരണം പോലും വിഎസ് ഉയര്‍ത്തിക്കാട്ടുകയാണ്. മുന്നണി വിട്ടു പോയാല്‍ അവിടേയും വിഎസ് ഉണ്ട്. ആ അനുഭവം ഉള്ള മുരളീധരന്‍ തന്നെ പറയുന്നുണ്ട് ലീഗ് എവിടെ പോകാനെന്ന്. ഇനി ഇവിടെ മുന്നണി വിട്ടാല്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കാര്യവും കഷ്‌ടത്തിലാവും. എല്ലാ സാഹചര്യങ്ങളും ലീഗിന് ഇപ്പോള്‍ എതിരാണ്. അത്‌കൊണ്ട് തല്‍ക്കാലം മൗനം മുസ്ലീംലീഗിന് നല്ലതെന്നാണ് പൊതുവേയുള്ള മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha