ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ട്, പക്ഷെ പാലുകാച്ചല്‍ ചടങ്ങിനല്ല, പ്രവര്‍ത്തകര്‍ കൊയ്യാട്ടി വിളിച്ചപ്പോള്‍ ഇറങ്ങി, പിസി ജോര്‍ജ് പറയുന്നതു പോലെ അറസ്റ്റു ചെയ്യാനാവില്ല
നടി ശാലു മേനോന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അതു കൊണ്ടാണ് അവരുടെ അറസ്റ്റ് വൈകുന്നതെന്നും പിസി ജോര്‍ജു വരെ പറഞ്ഞിരുന്നു. ഇതിനിടയ്‌ക്കാണ് ആഭ്യന്തരമന്ത്രി ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന വിവരം പുറത്തായത്. അതോടെയാണ് മറുപടിയുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രംഗത്തെത്തിയത്. ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ അത് പാലുകാച്ചല്‍ ചടങ്ങിനായിരുന്നില്ല. മാതാ അമൃതാനന്ദമയി മഠത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചപ്പോള്‍ അവിടെ ഇറങ്ങിയെന്നു മാത്രം. ശാലുവുമായി യാതൊരു പരിചയവുമില്ല. ശാലുവിന്റെ മുത്തച്ഛന്‍ തൃപ്പുണ്ണിത്തുറ അരവിന്ദാക്ഷനെ പരിചയമുണ്ട്.
മന്ത്രിയാകുമ്പോള്‍ പാലുകാച്ചല്‍ ചടങ്ങിനും വിവാഹത്തിനുമൊക്കെ പോകാറുണ്ട്. അവര്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോന്ന് നോക്കി പോകാന്‍ പറ്റില്ല. ശാലുവുമായി രക്തബന്ധമോ ഒന്നും ഇല്ല. താന്‍ അവിടെ ചെല്ലുമ്പോള്‍ അവിടെ സിപിഎം, ബിജെപി നേതാക്കളെ കണ്ടിരുന്നു. പക്ഷേ അവരാണെന്നു മന്ത്രി പറഞ്ഞില്ല.
ചീഫ് വിപ്പ് പറയുന്ന പോലെ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്ക് അനുസരിച്ച് ആരേയും അറസ്റ്റു ചെയ്യാനാവില്ല. ചോദ്യം ചെയ്യലും അറസ്റ്റും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത് അന്വേഷണ സംഘമാണ്. വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് ആരേയും ചോദ്യം ചെയ്യാനാവും. സോളാര്‍ തട്ടിപ്പു കേസില്‍ ശ്രീധരന്‍ നായര്‍ പരാതി തിരുത്തിയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha