ശാലുവിന്റെ വീട്ടില്‍ പോയെന്നു സമ്മതിച്ച ആഭ്യന്തരമന്ത്രിയെ വെട്ടിലാക്കി മറ്റൊരു ചാനല്‍ ബ്രേക്കിംഗ് ന്യൂസ്, തിരുവഞ്ചൂരിനെ സരിത 4 തവണ വിളിച്ചു
സരിത എസ് നായര്‍ മന്ത്രിസഭയേയും കൊണ്ടേ പോകുകയുള്ളൂ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സരിതയുടെ ബിസിനസ് പങ്കാളിയും ഭര്‍ത്താവുമായ ബിജു രാധാകൃഷ്‌ണന്റ അടുപ്പക്കാരിയായ ശാലു മേനോന്റെ വീട്ടിലെ പാലുകാച്ചലിന് ആഭ്യന്തരമന്ത്രി പോയിരുന്നു എന്നും, അത്‌കൊണ്ടാണ് ശാലുവിന്റെ അറസ്റ്റ് വൈകുന്നതെന്നും നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ശാലു മേനോന്റെ വീട്ടില്‍ പോയ കാര്യം തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രവര്‍ത്തകര്‍ കൈയ്യാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിയെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം മലയാളി സമൂഹം തമാശയോടെയാണ് കണ്ടത്. പല സോഷ്യല്‍ നെറ്റുവര്‍ക്കു സൈറ്റുകളിലും മന്ത്രിയുടെ ഫലിതം ആസ്വദിക്കുകയും ചെയ്‌തു. പാലുകാച്ചലിന് മന്ത്രിയെ കൈയ്യാട്ടി വിളിച്ചാല്‍ ഇറങ്ങിയിട്ടു പോകുമെന്നുവരെ പറഞ്ഞു.
എന്തായാലും അതിന്റെ ചൂട് മാറും മുമ്പാണ് കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവന്നത്. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും വിളിച്ചതിന് തെളിവ്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഒരാഴ്‌ചക്കുള്ളില്‍ നാലു തവണ സരിത ആഭ്യന്തര മന്ത്രിയെ വിളിച്ചതായാണ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. തിരുവഞ്ചൂരിന്റെ 944701816 എന്ന നമ്പരിലേക്കാക്കാണ് സരിത വിളിച്ചതെന്നും സംഭാഷണം നാലുമിനിറ്റോളം നീണ്ടു നിന്നതായും റിപ്പോര്‍ട്ടര്‍ ചാനല്‍ രേഖകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രി സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുമായി സംസാരിച്ചിരുന്നു എന്നുള്ള വാര്‍ത്ത കേരളത്തെ ഇളക്കി മറിക്കും. പ്രത്യേകിച്ച് നിയമസഭ കൂടാനിരിക്കുന്ന വേളയില്‍.
https://www.facebook.com/Malayalivartha