ടെന്നി ജോപ്പന് ജാമ്യമില്ല, ജാമ്യം ലഭിച്ചാല്‍ തെളുവുകള്‍ നശിപ്പിക്കുമെന്നുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീരിച്ചു
സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന് പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ മൂന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പി.എ.യായ ടെന്നി ജോപ്പന്‍ . കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.ജോപ്പന് കേസിലെ മറ്റ് പ്രതികളായ ബിജു രാധാകൃഷ്ണനുമായും സരിത എസ്. നായരുമായും ബന്ധമുണ്ടെന്നും ഉന്നതങ്ങളില്‍ സ്വാധീനമുള്ള ജോപ്പന്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് മജിസ്‌ട്രേറ്റ് മുഹമ്മദ് റൈസ് ജാമ്യാപേക്ഷ തള്ളിയത്.
അറസ്റ്റിലായ ജൂണ്‍ 30നു തന്നെ അഡ്വ. ടി.എം. ഇടിക്കുള മുഖേന ജോപ്പന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാടറിയാന്‍ കോടതി മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha