ഈ ചാനലുകാരുടെ ഒരു കാര്യം, കൈകാട്ടി വിളിച്ചപ്പോള്‍ ഒന്നിറങ്ങാന്‍ തോന്നിയത് അബദ്ധമായി, പാലുകാച്ചല്‍ ചടങ്ങിലെ ഫോട്ടോകള്‍ പുറത്തുവിട്ടു
ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നതിന്റെ നിരവധി ഫോട്ടോകള്‍ മനോരമ ചാനല്‍ പുറത്തുവിട്ടു. ഇതോടെ ശാലുമേനോന്റെ വീടിന്റെ മുന്നിലൂടെ പോവുകയായിരുന്ന തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യടിച്ച് നിര്‍ത്തി ചടങ്ങില്‍ പങ്കെടുപ്പിച്ചതാണെന്നും രണ്ട് മിനിറ്റ് മാത്രമെ അവിടെ ചെലവിട്ടുള്ളു എന്നും തിരുവഞ്ചൂര്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. തിരുവഞ്ചൂരും കൊടിക്കുന്നില്‍ സുരേഷ് എംപിയും ശാലുമേനോന്റെ വീട്ടുകാരും ചേര്‍ന്നുള്ളതും തിരുവഞ്ചൂര്‍ കരിക്കുകുടിക്കുന്നതുംഅടക്കം നിരവധി ഫോട്ടോകളാണ് പുറത്തുവന്നത്.
അദ്ദേഹത്തെ കാര്‍ഡ് നല്‍കി ക്ഷണിച്ചിരുന്നെന്നും വരാമെന്നേറ്റിരുന്നെന്നും ശാലുമേനോന്റെ അമ്മതന്നെ വെളിപെടുത്തിയിരുന്നു. സംഭവം വിവാദമാകുംമുന്നേ പാലുകാച്ചല്‍ ചടങ്ങ് പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്ന് എല്ലാ ഫോട്ടോയും പൊലീസ് പിടിച്ചെടുത്തിരുന്നു. ശാലുമേനോനും സോളാര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനുമായുളള ബന്ധം അവര്‍ തന്നെ സമ്മതിച്ചിട്ടും കേസില്‍ ശാലുമേനോനെ പ്രതിയാക്കാന്‍ അന്വേഷണ സംഘം മടിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തിരുവഞ്ചുര്‍ ശാലുവിന്റെ വീട്ടില്‍ പോയതല്ല അക്കാര്യം ഒളിച്ചുവെച്ചതാണ് സംശയത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനലില്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha