സരിത വിളിക്കാത്തവരായി ആരും ബാക്കിയില്ല; മന്ത്രിമാരും, എംഎല്‍.എമാരും, എന്തിന് കെ.പി.സി.സി പ്രസിഡന്റിനെ വരെ സരിത വിളിച്ചു
സരിതയില്‍ കുടുങ്ങി കോണ്‍ഗ്രസ് പ്രതിരോധത്തില്‍. മുഖ്യമന്ത്രിയുടെ ഓഫീസും, ആഭ്യന്തര മന്ത്രിയും സോളാര്‍ വിഷയത്തില്‍ ഉഴലുമ്പോള്‍ തന്നെ മറ്റു കോണ്‍ഗ്രസ് മന്ത്രിമാരേയും, രമേശ് ചെന്നിത്തലയേയും സരിത വിളിച്ചു എന്നതിന് തെളിവുകള്‍ പുറത്തു വന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് ലഭിച്ച സരിതയുടെ മൊബൈല്‍ ഫോണിന്റെ കോള്‍ലിസ്‌റ്റില്‍ രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,കെ.സി ജോസഫ്, അടൂര്‍ പ്രകാശ്,എ.പി അനില്‍കുമാര്‍,ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ വിഷ്‌ണുനാഥ്, ബെന്നിബെഹനാന്‍,ഹൈബി ഈഡന്‍, തുടങ്ങിയവരുടെ പേരുകളാണ് ഉള്ളത്. പലരും സരിതയെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
ഇതോടെ കോണ്‍ഗ്രസ്സിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത് എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാല്‍ സരിതയെ വിളിച്ചുവെന്നും എന്താണ് സംസാരിച്ചത് എന്നത് ഓര്‍മ്മയില്ലെന്നും എ.പി.അനില്‍കുമാറും പ്രതികരിച്ചു. ഗണേഷ് കുമാറിന്റെ ഫോണിലേക്കും നിരവധി തവണ സരിത വിളിച്ചിട്ടുണ്ട്. വളരെ ദൈര്‍ഘ്യമുള്ള കോളുകളായിരുന്നു അവ. സരിതയെ വിളിച്ചിരുന്നതായി നേരത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഒരു സ്വകാര്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha