സോളാര്‍ തട്ടിപ്പുകേസില്‍ ശാലുവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമ താരം ശാലു മേനോനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കുമൊപ്പം നിരവധി പേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശാലുവും കൂട്ടുനിന്നെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ശാലുവിനെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha