കോണ്‍ഗ്രസ് രാഷ്‌ട്രീയം സ്‌ഫോടനാത്മകം; ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു, മന്ത്രിസഭയില്‍ ഭിന്നത
തലസ്ഥാനം ഇന്ന് തിരക്കിട്ട രാഷ്‌ട്രീയകൂടിയാലോചനകളിലാണ്, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം മുടക്കിയും, സംഘടനാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചും, നെഞ്ചുവിരിച്ചു നിന്ന എ ഗ്രൂപ്പിനുള്ളില്‍ പാരവെയ്‌പ്പും പരസ്‌പരാരോപണവും പൊടിപൊടിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും അകലുന്നു, മുന്‍പേ ഗ്രൂപ്പില്‍ നിന്നകന്നു കഴിയുന്ന ആര്യാടന്‍ പുതിയ സമവാക്യങ്ങള്‍ക്കു കളമെഴുതുകയാണ്.
സോളാര്‍കേസിന്റെ തുടക്കം മുതല്‍ക്കേ കള്ളം പറഞ്ഞും, പരിഭ്രമിച്ചും, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നില പരുങ്ങലിലാക്കി. ജനകീയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടു വര്‍ഷങ്ങള്‍ പൂര്‍ണ്ണ വിജയമായിരുന്നു, വികസനവും, കരുതലും മുദ്രാവാക്യമാക്കിയ മുന്നണി, കൂടുതല്‍ കരുതല്‍ സരിതയിലെത്തിയപ്പോള്‍ പരസ്‌പരം ചെളിവാരിയെറിയലാരംഭിച്ചു, ജോപ്പനിലവസാനിക്കുമെന്നു കരുതിയ അന്വേഷണം ആഭ്യന്തരമന്ത്രിയിലേക്കും, മുന്നണിയിലേക്കും വ്യാപിപ്പിക്കേണ്ട സ്ഥിതിയിലേക്കായി.
ആരാണ് കളിച്ചത് ? ആരാണ് കളിപ്പിച്ചത് ? വിവാദം കത്തിപ്പര്‍ന്നപ്പോള്‍ ആദ്യമൊരു പെണ്ണുകേസായി, പിന്നെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞപ്പോള്‍ ജോപ്പനും കൂട്ടരുമെല്ലാം അന്വേഷണ പരിധിയിലായി. ഫോണ്‍ കോളുകളെ കുറ്റം പറഞ്ഞു ചാനല്‍ ചര്‍ച്ചയിലിരുന്നു. പരിഹസിച്ചവരുടെ പേരുകളൊന്നായി സരിതയുടെ കോള്‍ ലിസ്റ്റിലേക്കു കടന്നു വന്നപ്പോള്‍ ജനം വിഡ്‌ഢിയാകുന്നു.
എല്ലാവരും അന്വേഷിക്കുന്നു സത്യം എന്താണ്. ഒരു കൊടും കുറ്റുവാളിയെപ്പോലെ ജോപ്പനെ കൊണ്ടു നടക്കുമ്പോള്‍ തളരുന്നത് മുഖ്യമന്ത്രിയല്ലേ യു.എന്‍ അവാര്‍ഡു വാങ്ങി മുഖ്യന്‍ കേരളത്തിലേക്കെത്തുമ്പോള്‍ ജോപ്പന്‍ അറസ്റ്റു ചെയ്യപ്പെടുന്നു. മാധ്യമശ്രദ്ധ സോളാര്‍ വിവാദത്തിലുറപ്പിച്ചു നിര്‍ത്തി മുഖ്യമന്ത്രിയെ ദുര്‍ബലനാക്കിയത് എന്ത് അജണ്ടയുടെ പേരില്‍. എല്ലാം പോലീസിന്റെ തലയ്‌ക്കു വയ്‌ക്കുന്ന ആഭ്യന്തരമന്ത്രി ശാലൂമേനോന്റെയും, സരിതയുടെയും കാര്യത്തില്‍ എന്തിനു കള്ളം പറഞ്ഞു. ജോപ്പനെ തിടുക്കത്തിലറസ്റ്റു ചെയ്‌തു, ശാലൂമേനോനെ രക്ഷപ്പെടുത്തിയുള്ള തിരക്കഥ തയ്യറാക്കിയത് ? ആഭ്യന്തരമന്ത്രിയുടെ സീരിയല്‍ നടിയുടെ ഗൃഹസന്ദര്‍ശനവും സന്ദര്‍ശനവും, കോള്‍വിവരങ്ങളും പുറത്തായ തൊട്ടടുത്ത ദിവസം മുന്നണി നേതാക്കളുടെയും മറ്റു മന്ത്രിമാരുടെയും കെ.പി.സി.സി. പ്രസിഡന്റിന്റേയും ഫോണ്‍കോള്‍ വിവരങ്ങള്‍ ആരു പുറത്തുവിട്ടു.
കേസന്വേഷണവും, രാഷ്‌ട്രീയവും ഇഴപിരിച്ചെടുത്ത് പരസ്‌പരം ചെളിവാരിയെറിയുന്നവര്‍, ഭരണകക്ഷിക്കുള്ളിലായത് വൈരുദ്ധ്യം. പ്രതിപക്ഷം നിരത്തില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ തുടരുന്നു. തെറ്റയില്‍ വിശുദ്ധനായി വാഴ്‌ത്തപ്പെടുന്നു. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന സമയത്ത് മുഖ്യമന്ത്രിയില്‍ നിന്നകന്ന ആഭ്യന്തരമന്ത്രി ഗ്രൂപ്പിനുള്ളില്‍ അതിസമ്മര്‍ദ്ദം അനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മുഖ്യമന്ത്രിയെ ചുറ്റുന്ന ഉപചാരവൃന്ദങ്ങള്‍ക്കും, ഗ്രൂപ്പ് നേതാക്കള്‍ക്കും ആഭ്യന്തരവകുപ്പിനെ വിട്ടുക്കൊടുക്കാതെ അന്തസ്സായി വകുപ്പുഭരിക്കാനുറച്ച തിരുവഞ്ചൂരിനെ തുടക്കത്തിലെ ഗ്രൂപ്പുകാര്‍ ലക്ഷ്യമിട്ടു. ഇനി വെറുതെ വിട്ടാല്‍ കൈപൊള്ളും.
ചെന്നിത്തലയെ ഇളക്കി ആഭ്യന്തരം മുഖ്യമന്ത്രിയിലെത്തിച്ച് ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുറച്ചവര്‍ക്ക് തിരുവഞ്ചൂര്‍ ശത്രുവായി. അന്നു തുടങ്ങി ഉപജാപങ്ങളും ഈ ഉപജാപക്കാര്‍ മുഖ്യനെയും തിരുവഞ്ചൂരിനെയുമകറ്റി. നിയമസഭാസമ്മേളനശേഷം തിരുവഞ്ചൂര്‍ മാറി ആഭ്യന്തരം ഉമ്മന്‍ചാണ്ടിയിലെത്തുമെന്ന് എ ഗ്രൂപ്പ് വിശ്വിസിച്ചു. സോളാര്‍ വിവാദത്തോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ആഭ്യന്തരമന്ത്രി കുളം കലക്കി തന്റെ നില ഭദ്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്വന്തം ഗ്രൂപ്പുകാര്‍. ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍പ്പെട്ട ടെന്നിജോപ്പനെ സരിത വിളിച്ചു. മറ്റു സ്ഥാപനങ്ങളെയും ഭരണമുന്നണിയിലെ ഒട്ടുമിക്ക നേതാക്കാളെയും സ്റ്റാഫിനെയും.
ഇവിടെ 'മലയാളി വാര്‍ത്ത' ചില ചോദ്യങ്ങളുയര്‍ത്തുന്നു. കുറ്റവാളിയെ ന്യായീകരിക്കുകയല്ല. എങ്കിലും ശ്രീധരന്‍ നായരുടെ ഒരൊറ്റ പരാതിയില്‍ എല്ലാം ജോപ്പനിലൊതുക്കാം, എന്നു കരുതി അറസ്റ്റു ചെയ്‌ത് കൊടുംകുറ്റവാളിയായി ചിത്രീകരിക്കുമ്പോള്‍ പുകമറയ്‌ക്കുള്ളില്‍ പലതും ഒളിപ്പിച്ചുവച്ചതാര്?
https://www.facebook.com/Malayalivartha