ശാലുമേനോന്‍ കസ്‌റ്റഡിയില്‍; സരിതയുടെ ഫോണ്‍വിവരങ്ങള്‍ പുറത്തു വന്നതിനെക്കുറിച്ച് പാര്‍ട്ടീ തല അന്വേഷണം; തിരുവഞ്ചൂരിന്റെ നില പരുങ്ങലില്‍
സോളാര്‍ തട്ടിപ്പില്‍ നടി ശാലുമേനോനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഡി.ജി.പി ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്ത ശാലുവിനെ ഡി.വൈ.എസ്.പി ഓഫീസിലേക്കാണ് കൊണ്ടു പോയത്. ഇന്ന് വൈകീട്ടോടെ ശാലുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സരിത.എസ്.നായര്‍ മന്ത്രിമാരെ വിളിച്ചതിന്റെ രേഖകള്‍ ചോര്‍ന്നതിനെക്കുറിച്ച് പാര്‍ട്ടീ തല അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടീതല അന്വേഷണം നടത്താന്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസമാണ് സരിത എസ് നായരുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. കോള്‍ലിസ്‌റ്റ് പ്രകാരം രമേശ് ചെന്നിത്തല, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി.ജോസഫ്, അടൂര്‍പ്രകാശ്,എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണു ഗോപാല്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം പലതവണകളായി സരിത ഫോണില്‍ വിളിച്ചതായി പുറത്തു വന്നു. അതോടെ കോണ്‍ഗ്രസ് വന്‍ പ്രതിസനധിയിലാവുകയായിരുന്നു.
സരിതയുടേയും ശാലൂമേനോന്റേയും കാര്യത്തില്‍ കള്ളം പറഞ്ഞു നടന്ന തിരുവഞ്ചൂര്‍ വ്യാഴാഴ്‌ച സരിതയെ വിളിച്ച കാര്യം ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലൂടെ സമ്മതിച്ചിരുന്നു. തനിക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ എല്ലാം ഏറ്റുപറഞ്ഞത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെ ആഭ്യന്തരമന്ത്രിക്കെതിരെ പാരവെക്കുകയായിരുന്നു. ഇതോടെ തന്റെ നില ഭദ്രമാക്കാന്‍ തിരുവഞ്ചൂര്‍ സരിതയുടെ ഫോണ്‍വിവരങ്ങള്‍ പുറത്തു വിട്ടു എന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി. എന്നാല്‍ തിരുവഞ്ചൂര്‍ അത്തരത്തില്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
അതേസമയം തിരുവഞ്ചൂരിനെ പാര്‍ട്ടി വിലക്കിയതായാണ് വിവരം. ഇനി ഫോണ്‍വിവരങ്ങളോ മറ്റ് അന്വേഷണ വിവരങ്ങളോ പുറത്തുവരാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും ഉണ്ട്. അതേസമയം ആഭ്യന്തര വകുപ്പില്‍ നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള ചരടുവലികളും തകൃതിയായി നടക്കുകയാണ്. മുഖ്യമന്ത്രിയും ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്‌ചയിലും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തിരുന്നു എന്നാണ് സൂചന.
https://www.facebook.com/Malayalivartha