സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ സിഎച്ച് അശോകന്‍ അന്തരിച്ചു, അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിന്നു
കോളിളക്കം സൃഷ്‌ടിച്ച ടിപി വധക്കേസിലെ പ്രതിയും മുന്‍ എന്‍ജിഒ സംസ്ഥാന സെക്രട്ടറിയുമായ സിഎച്ച് അശോകന്‍ അന്തരിച്ചു. 62 വയസായിരുന്നു. ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറിയായിരുന്ന സമയത്താണ് ടിപി വധം നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അശോകനെ പിടികൂടുകയായിരുന്നു. അശോകന്റെ അറസ്റ്റാണ് സിപിഎമ്മിനെ ടിപി വധക്കേസില്‍ ഏറെ പ്രതിരോധത്തിലാക്കിയത്. ഹൈക്കോടതി ഇടപെട്ടാണ് അശോകന് ജാമ്യം നല്‍കിയത്. ടിപി വധക്കേസിലെ ഒന്‍പതാം പ്രതിയാണ് അശോകന്‍.
ദീര്‍ഘകാലമായി തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു അര്‍ബദത്തിന് ചികിത്സ നടത്തിയിരുന്നത്. വൈകിട്ടോടെ നില വഷളാവുകയും രാത്രി പത്തു മണിയോടെ മരണമടയുകയായിരുന്നു.
https://www.facebook.com/Malayalivartha